അക്കാര്യത്തിൽ സംയുക്ത എന്നെ കളിയാക്കാറുണ്ട്! മനസ്സ് തുറന്ന് ബിജു മേനോൻ!

ബിജു മേനോനും സംയുക്ത വർമ്മയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും സംയുക്ത വർമ ബ്രേക്ക് എടുത്തിരിക്കുകയാണ്. കുടുംബിനിയായ താരം യോഗയുമായി തിരക്കിലാണ്. സിനിമയിലേക്ക് മടങ്ങി വരുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് പലപ്പോഴും സംയുക്ത തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ബിജു മേനോൻ. വസ്ത്രധാരണത്തിൽ അത്ര ശ്രദ്ധിക്കാത്തയാളാണ് താനെന്നും, തൻറെ ഡ്രസ് സെൻസിനെ സംയുക്ത കളിയാക്കാറുമുണ്ടെന്ന് ബിജുമേനോൻ പറയുന്നു.

‘ഞാനും സംയുക്തയും പരസ്പരമുള്ള സ്പേസ് കൊടുക്കാറുണ്ട്. സുഹൃത്തുക്കളായി എനിക്ക് യാത്ര പോകണമെങ്കിലൊക്കെ സംയുക്ത തന്നെ അതിന് സ്പേസുണ്ടാക്കി തരും, അവരുമായുള്ള റിലേഷൻസ് ഇഷ്ടമുള്ളയാളാണ്. ലോക്ഡൗൺ സമയത്ത് വീട്ടിൽ ഇരുന്നുപോയപ്പോൾ എന്ത് ചെയ്യാനാണല്ലേ അവരോട് ഇവിടേക്ക് വരാൻ പറയൂ എന്നൊക്കെ പറയുകയുണ്ടായി. ഒരു കാര്യത്തിനും കുടുംബത്തിൽ കിട്ടില്ലെന്നൊക്കെയുള്ള പരാതി ലോക്ക്ഡൗൺ സമയത്ത് തീർന്നില്ലേ. പക്ഷേ വീട്ടിലുള്ളത് പ്രശ്നമായിരുന്നു, വെറുതെ എന്തെങ്കിലുമൊക്കെ പറയും. മകനൊക്കെ എന്നോട് അക്രമമായി. എല്ലാത്തിനും ഇടപെടുന്നതൊക്കേ ചിലപ്പോ ഇഷ്ടപ്പെടില്ലല്ലോ, മാത്രമല്ല നമുക്കുവേണ്ടി പ്രത്യേകം കറികളൊക്കെ ഉണ്ടാക്കണം, നമ്മളില്ലെങ്കിൽ ചിലപ്പോ എന്തേലും ഒക്കെ വെച്ച്‌ അവർ അഡ്ജസ്റ്റ് ചെയ്യലാണല്ലോ പതിവ്. നമ്മളൊക്കെ സാധാരണക്കാരല്ലേ, വീട്ടിൽ സ്നേഹവും വഴക്കുമൊക്കെയുണ്ടാകും. പിന്നെ അവർ 20 വയസ്സിന് ശേഷം വേറെ ഒരു വീട്ടിലേക്ക് തികച്ചും പറിച്ച്‌ നടപ്പെടുന്നൊരാളാണ്. അവർക്കാണ് നമ്മൾ കംഫർട്ട് സോൺ ഉണ്ടാക്കി കൊടുക്കേണ്ടത്. അവരെ പ്രോപ്പറായി ബാലൻസ് ചെയ്യുകയാണ് വേണ്ടത്. സംയുക്ത ഇപ്പോൾ തിരക്കാണ്, കുട്ടിയുടെ തിരക്കും യോഗയും മറ്റുമൊക്കെയായി സമയം തികയില്ല’ എന്നും താരം പറയുന്നു.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2002 നവംബർ 21 നായിരുന്നു സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതരാവുന്നത്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു ആദ്യമായി ബിജു മേനോനും സംയുക്ത വർമ്മയും കണ്ടുമുട്ടുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിന് ശേഷം മഴ എന്ന ചിത്രത്തിലൂടെയായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും വീണ്ടും ഒന്നിച്ചത്. ഈ സിനിമ ശ്രദ്ധേയമായിരുന്നു. മഴ ഇറങ്ങിയതിന് പിന്നാലെ ആ വർഷം തന്നെ മധുരനൊമ്പരക്കാറ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലും ഇരുവരും നായിക നായകന്മാരായി അഭിനയിച്ചു. ശേഷം മേഘമൽഹാറാണ് ഈ കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമ. അടുപ്പിച്ച് അടുപ്പിച്ച് സിനിമകൾ വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നു. മേഘമൽഹാറിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും തങ്ങൾ ഒന്നിക്കേണ്ടവരാണെന്ന സത്യം തങ്ങൾ തിരിച്ചറിഞ്ഞതെന്ന് ബിജു മേനോൻ പറഞ്ഞിട്ടുണ്ട്.

Related posts