ആ ചോദ്യം നിരവധി തവണ ഞാൻ നേരിട്ടിട്ടുണ്ട്. പലപ്പോഴും ഞാൻ അതിന് മറുപടി കൊടുക്കാറില്ല! ബിജു മേനോൻ മനസ്സ് തുറക്കുന്നു!

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആകെ 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ബിജു മേനോനും സംയുക്ത വർമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് നടി. കുറച്ച് കാലങ്ങളേ സിനിമയിൽ അഭിനയിച്ചുള്ളൂ എങ്കിലും വലിയ ജനപ്രീതിയാണ് നടി നേടിയെടുത്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കി.

ഇപ്പോഴിതാ ബിജു മേനോൻ സംയുക്തയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ പുതിയ ചിത്രമായ തങ്കത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കുന്നതിനിടയിലായിരുന്നു ബിജു മേനോൻ സംയുക്ത അഭിനയം നിർത്തിയതിനെക്കുറിച്ചും സംസാരിച്ചത്. സംയുക്ത എന്താണ് അഭിനയത്തിലേക്ക് തിരിച്ച് വരാത്തതെന്ന ചോദ്യം നിരവധി തവണ ഞാൻ നേരിട്ടിട്ടുണ്ട്. പലപ്പോഴും ഞാൻ അതിന് മറുപടി കൊടുക്കാറില്ല. അത് അവളുടെ തീരുമാനമാണ്. ഫാമിലി ലൈഫിലേക്ക് കടന്നപ്പോൾ മുതൽ സംയുക്ത നല്ല തിരക്കിലാണ്. മോൻ ജനിച്ചതോടെ രണ്ടാളും ജോലിക്ക് പോവുക എന്നത് പ്രായോ​ഗികമായി നടക്കില്ലായിരുന്നു. ഞാൻ ജോലിക്ക് പോവുന്നില്ലെന്നും മോന്റെ കാര്യങ്ങൾ നോക്കാമെന്നും തീരുമാനിച്ചത് സംയുക്തയാണെന്ന് ബിജു മേനോൻ പറയുന്നു. അഭിനയത്തിൽ മാറി നിന്ന സമയത്തും സംയുക്തയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. അതിലൊക്കെ തീരുമാനമെടുത്തത് അവളാണ്. ഇനി അഭിനയിക്കണ്ട എന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അവളായിട്ട് അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചതാണ്. അവസരങ്ങൾ വന്നപ്പോഴെല്ലാം അവളാണ് ഇപ്പോൾ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞത്. തികച്ചും വ്യക്തിപരമായ തീരുമാനം.

അതിലൊന്നും ഞാൻ കൈകടത്തിയിട്ടില്ല.അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. അങ്ങനെയേ സംയുക്ത സിനിമയെ സമീപിച്ചിട്ടുള്ളൂ. ആക്ടീവായിരുന്ന സമയത്ത് തന്നെ നിരവധി അവസരങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അഭിനയമൊക്കെ നിർത്തി കുടുംബിനിയാവാനുള്ള തീരുമാനത്തിലായിരുന്നു അവൾ. വിവാഹം നേരത്തെയായി എന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്ന് സംയുക്ത വർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് ഇവർക്ക് മകൻ ജനിച്ചത്. കുടുംബത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന ക്യാരക്ടറാണ് സംയുക്തയുടേത്. ഞാനും അങ്ങനെ തന്നെയാണ്. കല്യാണത്തിന് മുൻപ് തന്നെ കുടുംബിനിയാവാനുള്ള തയ്യാറെടുപ്പ് സംയുക്ത നടത്തിയിരുന്നു. സ്വയം മാറിയതാണ്, ഞാൻ നിർബന്ധിച്ച് വന്ന മാറ്റമല്ല അതെന്നും ബിജു മേനോൻ പറയുന്നു. മകന്റെ കാര്യവും യോ​ഗ പഠനവുമൊക്കെയായി ആകെ തിരക്കാണെന്നായിരുന്നു തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോൾ മുൻപ് സംയുക്ത പറഞ്ഞത്.

Related posts