തിരിച്ചുവരാന്‍ അവള്‍ എവിടേയും പോയിട്ടില്ലല്ലോ! വൈറലായി ബിജു മേനോന്റെ വാക്കുകൾ!

ബിജു മേനോനും സംയുക്ത വര്‍മ്മയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ 2002 ലാണ് വിവാഹിതരായത്. സംയുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്നിരുന്നു. താരം ഇപ്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ ചെയ്തുമൊക്കെ വളരെ തിരക്കിലാണ്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മ സിനിമയിലുണ്ടായിരുന്നത്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് എന്നാണെന്നുള്ള ചോദ്യം സ്ഥിരമാണ്. ബിജു മേനോന്‍ പങ്കെടുക്കുന്ന ഏത് അഭിമുഖത്തിലും ഉള്ള ചോദ്യമാണ് എന്നാണ് സംയുക്ത അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത് എന്നുള്ളത്. അതേസമയം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സംയുക്ത യോഗയും മറ്റുമായി സജീവമാണ്. കൂടാതെ സോഷ്യല്‍മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ സംയുക്ത പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ലളിതം സുന്ദരം സിനിമയുടെ പ്രമോഷന്‍ ചടങ്ങില്‍ ബിജു മേനോന്‍ പങ്കെടുക്കാനെത്തിയപ്പോഴും സംയുക്തയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. മഞ്ജു വാര്യര്‍ തന്റെ സുഹൃത്തുക്കളും നടിമാരുമായ ഭാവന, മീര ജാസ്മിന്‍, നവ്യാ നായര്‍ തുടങ്ങിയവര്‍ വീണ്ടും സിനിമകള്‍ ചെയ്ത് തുടങ്ങിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കാണ് ബിജു മേനോനോട് സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.

ഉടനെ ബിജു മേനോന്റെ മറുപടി എത്തി. എനിക്കറിയാം അടുത്ത ചോദ്യം എന്റെ അടുത്തേക്കാണെന്ന്…. ഞാന്‍ ഇത് പ്രതീക്ഷിച്ചാണ് ഇരുന്നത്. തിരിച്ചുവരാന്‍ അവള്‍ എവിടേയും പോയിട്ടില്ലല്ലോ? അവള്‍ അവിടെ തന്നെ ഉണ്ട്. പിന്നെ സിനിമയിലേക്ക് തിരിച്ചുവരുമോയെന്ന് ചോദിച്ചാല്‍ ഒരുപാട് കുടുംബകാര്യങ്ങളുണ്ടെന്ന് പറയേണ്ടി വരും. മോന്റെ കാര്യം നോക്കണം. രണ്ടുപേരും ജോലി ചെയ്താല്‍ മോന്റെ കാര്യം ആര് നോക്കും. സിനിമയില്‍ അഭിനയിക്കാതിരിക്കുന്നത് അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം’ ബിജു മേനോന്‍ പറഞ്ഞു.

Related posts