ബിജുമേനോനും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലളിതം സുന്ദരം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ബിജു മേനോന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായത്.മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സെഞ്ച്വറി പിക്ചേഴ്സിന്റെ ബാനറിൽ മഞ്ജുവാര്യർ പ്രൊഡക്ഷൻസാണ് നിർമാണം.
ചിത്രത്തിൽ സൈജു കുറുപ്പ്, സുധീഷ്, അനു മോഹൻ, രഘുനാഥ് പാലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടൻ, മാസ്റ്റർ അശ്വിൻ വാര്യർ, ബേബി തെന്നൽ അഭിലാഷ് എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. പ്രമോദ് മോഹൻ തിരക്കഥ- സംഭാഷണം നിർവഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം പി സുകുമാറും ഗൗതം ശങ്കറുമാണ്. ബി. കെ ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകും. എഡിറ്റർ- ലിജോപോൾ, എക്സിക്യൂട്ടീവ് പ്രോഡ്യൂസേഴ്സ് ബിനീഷ് ചന്ദ്രൻ, ബിനു. ജി, ആർട്ട് എം. ബാവ, കോസ്റ്റ്യും- സമീറ സനീഷ്, മേക്കപ്പ്- റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വാവ,പ്രൊഡക്ഷൻ കൺട്രോളർ എ. ഡി ശ്രീകുമാർ, പി ആർ ഒ വാഴൂർ ജോസ്, എ. എസ് ദിനേശ്.