ഏറെ ജനപ്രീതി നേടിയ ബിഗ് ബോസിന്റെ മലയാളം മൂന്നാം സീസണ് ആരംഭിച്ചു കഴിഞ്ഞു. നൂറു ദിവസങ്ങൾ നീളുന്ന ബിഗ് ബോസിൽ ഇത്തവണയും അപ്രതീക്ഷിത അതിഥികൾ ഏറെയാണ്.മലയാള സിനിമയിലെ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി,കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായി സിനിമയിലേക്ക് ചേക്കേറിയ നോബി മാർക്കോസ് , ആർ ജെ കിടിലം ഫിറോസ് , ക്ലിനിക്കൽ സൈക്കോളജിസ്റ്റും ക്യാൻസറിനെ ചെറുത്തു നിന്നു തോൽപ്പിച്ച സ്ത്രീ ശക്തി ഡിംപൽ , ചലച്ചിത്രതാരം മണിക്കുട്ടൻ , ബോഡി ബിൽഡറും പഞ്ചഗുസ്തി താരവും ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവുമായ വടകരക്കാരി മജ്‌സിയ ഭാനു. സംഗീത റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ലക്ഷ്മി ജയൻ , ഡിജെ യും ആർ ജെയും ആയ സൂര്യ മേനോൻ , സിനി പ്രാന്തൻ എന്ന വിളിപ്പേരുള്ള സിനിമ പ്രിയൻ സായ് വിഷ്ണു , മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മിനിസ്ക്രീൻ നായകൻ അനൂപ് കൃഷ്ണൻ , അഡോണി ജോൺ,വാക്കുകൾ കൊണ്ട് അമ്മാനമാടുന്നവൻ എന്ന വിശേഷണത്തോടെയാണ് ബിഗ് ബോസ് അവതാരകനായ മോഹൻലാൽ അഡോണിനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ ആയ റംസാൻ മുഹമ്മദ് , ഗായിക ഋതുമന്ത്ര , ഒഡീസി നർത്തകിയായ സന്ധ്യ മനോജ് എന്നിവർ ആണ് ബിഗ് ബോസ് 3 ലെ മത്സരാർത്ഥികൾ.ഇവരെ പതിനാല് പേരെയും ബി ബി വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇനി അവരും ബിഗ് ബോസ് ആയി ലാലേട്ടനും മാത്രം. ഇനി ഇടയ്ക്ക് ബിഗ് ബോസ് വന്നു അവർക്കായി ഓരോ ടാസ്കുകളും നൽകും.
ബി ബി വീടിനുള്ളിലെ ഒന്നാം ദിനത്തിലെ രസകരമായ കാഴ്ചകൾ പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ഡിംപലിന്റെ ജന്മദിനത്തോടനുബന്ധിച്ചു പാട്ടും നൃത്തവും മിമിക്രിയുമായി ആദ്യ ദിനം കടന്നു പോയി. ഈ മനോഹര കാഴ്ചയ്ക്കിടയിലും ആദ്യ ദിനം തന്നെ ബി ബി വീട്ടിൽ പ്രശ്നങ്ങളും തുടങ്ങി. സൂര്യയുടെയും , ലക്ഷ്മിയുടെയും കണ്ണുനീരിന് ആദ്യ ദിവസം തന്നെ ബിഗ് ബോസ് വീട് സാക്ഷിയായി.തനിക്ക് അറിയാവുന്ന ലക്ഷ്മി ഇങ്ങനെയല്ലെന്നാണ് ആർ ജെ കിടിലം ഫിറോസ് പറഞ്ഞത്. അവരിപ്പോൾ മറ്റൊരാളെ പോലെയാണെന്നും ഫിറോസ് പറഞ്ഞു.അവർ റിയൽ അല്ലെന്നും അവർക്ക് എന്തോ ഹിഡൻ അജണ്ടയുണ്ടെന്നും മറ്റുള്ളവരെ തമ്മിൽ തല്ലിക്കുവാൻ പരുപാടിയുണ്ടെന്നും ഫിറോസ് പറഞ്ഞു.എന്തായാലും ബിബി ഹൗസ് ആദ്യ ദിനം മുതൽ തന്നെ പുകഞ്ഞു തുടങ്ങി എന്നുവേണം കരുതാൻ.