മലയാളത്തിൽ നിരവധി ഫാൻസ് ഉള്ള റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ഈ പരുപാടി എന്നും പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട്. വിജയകരമായ മൂന്നാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ മത്സരാർത്ഥികളെ ഒരു വീട്ടിനുള്ളിൽ ആക്കി വ്യത്യസ്തമായ ടാസ്കുകൾ നൽകി അതിൽ നിന്നും വിജയിയെ കണ്ടെത്തുന്നതാണ് ഈ പരുപാടി.
എന്നാൽ ഇപ്പോൾ ആരാധകർക്ക് അത്ര സുഖകരമല്ലാത്ത വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചത്. ഈ പ്രതിസന്ധി മാറിയില്‍ ഉടന്‍ തന്നെ ബിഗ് ബോസ്സ് സംപ്രേഷണം പുന:രാരംഭിക്കും.
ചെന്നൈയിലാണ് ഷോയുടെ ചിത്രീകരണം നടക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ചിത്രീകരണം നടന്ന ഇവിഎം ഫിലിം സിറ്റിയില്‍ നിന്നും മത്സരാര്‍ത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഇവിപി ഫിലിം സിറ്റിയില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി ബോസ് സെറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്ത ട്വിറ്റെര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടയിലാണ് പത്തൊന്‍പതാം തീയതി വൈകുന്നേരം ബിഗ് ബോസ് മലയാളം സെറ്റ് തമിഴ് നാട് സര്‍ക്കാര്‍ പൂട്ടി സീല്‍ വെച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു.