മണിക്കുട്ടനും സൂര്യയും ബിഗ് ബോസ് സീസൺ 3 ലെ പ്രണയ ജോഡികളാണ്. സൂര്യ അടുത്തിടെ ആണ് മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞത് . ഇവിടെ വരുന്നതിന് മുമ്പ് തന്നെ മണിക്കുട്ടനെ ഇഷ്ടമായിരുന്നു എന്ന് സൂര്യ പറഞ്ഞിരുന്നു. സൂര്യ ആദ്യം പേര് പറയാതെ ഇവിടെ ഒരാളെ എനിക്ക് ഇഷ്ടമാണ് എന്നാണ് പറഞ്ഞത്. അത് മണിക്കുട്ടൻ ആണെന്ന് പിന്നാലെ ആണ് എല്ലാവരും കണ്ടെത്തിയത്.
അടുത്തിടെ സൂര്യ മണിക്കുട്ടന് നൽകിയ കവിതയും ശ്രദ്ധേയമായിരുന്നു. എല്ലാവരും മനോഹരമായ വരികൾ എന്നാണ് കവിത കേട്ട ശേഷം പറഞ്ഞത്. സൂര്യയുടെ ഇഷ്ടത്തോട് മണിക്കുട്ടന്റെ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇനി ഒരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലെ അവസാനിക്കൂ എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. ഇതിന് ശേഷം സൂര്യ വീണ്ടും മണിക്കുട്ടനോട് ഇക്കാര്യം സംസാരിച്ചിരുന്നു. ചിലപ്പോ എനിക്ക് പ്രണയിക്കാൻ കുറച്ചു സമയമേ ഉണ്ടാവുകയുള്ളൂ. നൂറ് ദിവസമേ ഇവിടെ ഉള്ളൂ. ചിലപ്പോ പലർക്കും ഒരു ഗെയിം പ്ലാൻ ആയി മാറും ഇവിടെ ഞാൻ വീക്ക് ആയി കഴിഞ്ഞാൽ.ഞാൻ അത് ആഗ്രഹിക്കുന്നില്ല.
എന്ന് മണിക്കുട്ടൻ പറഞ്ഞു. അതേ സമയം സൂര്യ അടുത്തിടെ ആണ് പ്രണയതന്ത്രം ഇറക്കി ബിഗ് ബോസിൽ മുന്നേറാൻ തീരുമാനിച്ചത്. സൂര്യ ബിഗ് ബോസിന്റെ തുടക്കത്തിൽ സൈലന്റ് ആയിരുന്നു എന്കികും ക്യാപ്റ്റൻ ആയ സമയത്തു കുറച്ച് കൂടെ ആക്റ്റീവ് ആയിരുന്നു. അതിന് ശേഷം വീണ്ടും പഴത് പോലെ സൈലന്റ് ആയി മാറി. ഇത് കൂടുതൽ നോമിനേഷനുകൾ സൂര്യക്ക് കിട്ടാൻ കാരണമായി. തുടർന്നാണ് സൂര്യ മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞതും കവിത എഴുതി മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയതും. എന്നാൽ മണിക്കുട്ടൻ ഈ സീസണിലെ മികച്ച മത്സരാർത്ഥിയാണ്. പലരും ഫൈനൽ മത്സരാർത്ഥിയായി മണിക്കുട്ടന്റെ പേര് പ്രവചിച്ചിരുന്നു. കൂടാതെ വലിയ പ്രേക്ഷക പിന്തുണയും മണിക്കുട്ടനുണ്ട്. ഗംഭീര പ്രകടനമാണ് ബിഗ് ബോസ് ഇതുവരെ