ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസൺ തുടങ്ങിയത് ഒത്തിരി പ്രതീക്ഷകളും ആകാംഷയുമെല്ലാം നിറച്ചാണ്. കഴിഞ്ഞ എപ്പിസോഡുകളില്‍ നിന്നും പല മത്സരാര്‍ഥികളും ശക്തരായി മാറുന്നത് വ്യക്തമാവുന്നതായി പ്രേക്ഷകർ വിലയിരുത്തി തുടങ്ങി. ഓരോരുത്തരുടെയും നിലപാടുകള്‍ക്ക് അനുസരിച്ചുള്ള സംസാരങ്ങളും പ്രവര്‍ത്തികളും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും തന്മൂലം വീക്ക്‌ലി ടാസ്‌ക് നിര്‍ത്തി വെക്കേണ്ട അവസ്ഥ വരെ എത്തി. എന്നാൽ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ബിഗ് ബോസ് നല്‍കിയ പുതിയ ടാസ്‌കില്‍ എല്ലാവരും കാഴ്ച വെച്ചത്. കഴിഞ്ഞ രണ്ട് എപ്പിഡോസിലും കാണിച്ചത് എണ്‍പതുകളിലെ കോളേജ് പശ്ചാതലമാക്കിയുള്ള ക്ലാസ് റൂമും വിദ്യാര്‍ഥികളുമാണ് . ഈ ടാസ്കിൽ എല്ലാവരും മത്സരത്തില്‍ ഉറച്ച് നിന്നതോടെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നായി ഈ എപ്പിസോഡുകൾ മാറി എന്ന് പറയുകയാണ് ആരാധകര്‍.
ബിഗ് ബോസ് ആരാധകർ പറയുന്നത് ഇതുവരെ കണ്ടതില്‍ കഴിഞ്ഞ എപ്പിസോഡാണ് ഏറ്റവും മികച്ചത് എന്നാണ്. മണിക്കുട്ടന്‍ അടക്കമുള്ള താരങ്ങളെ കുറിച്ച് ആരാധകര്‍ പറഞ്ഞിരിക്കുന്നത് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ്. ഇന്നലെ സംപ്രേഷണം ചെയ്ത എപ്പിസോഡ് ആണ് ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ചത്. എല്ലാമികച്ചത്. എല്ലാ കണ്ടസ്റ്റന്‍സും ശത്രുതകള്‍ മറന്ന് കൈകോര്‍ത്ത് മനോഹരമാക്കിയ ഒരു എപ്പിസോഡ്. ‘കിടില’മായിരുന്നു മോണിങ് ടാസ്‌ക് തന്നെ. ഫിറോസിന് ആര്‍ജെ ആയ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍; നോബി, മണിക്കുട്ടൻ, അനൂപ് തുടങ്ങിയവർ കിട്ടിയത് വെച്ച് തട്ടിക്കൂട്ടി ചെയ്ത് പരസ്യങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ നേടി. ക്ലാസ്സ് റൂം ടാസ്‌ക് പലപ്പോഴും ബോറാകുന്ന എന്നാൽ വളരെ സാധ്യതയുള്ള, ടാസ്‌കാണ് . കണ്ടസ്റ്റന്‍സിന്റെ മുന്നൊരുക്കമില്ലാതെ ചെയ്യാനുള്ള കഴിവിനെ ഒരുപാട് ആശ്രയിക്കുന്ന ഒരു ടാസ്‌കാണിത് എന്നതാണ് ഇതിന്റെ കാരണം. എന്നാൽ മുമ്പത്തെ സീസണുകളെ അപേക്ഷിച്ച് ഗംഭീര മായ പ്രകടനം ആണ് എല്ലാവരും ചേര്‍ന്ന് ഒരുക്കിയത്.
മണിക്കുട്ടന്‍, നോബി, ഡെയ്ഞ്ചര്‍ ഫിറോസ് എന്നിവരുടെ സംഭാവനകൾ എടുത്തു പറയേണ്ടത് തന്നെയാണ്. മണിക്കുട്ടന്‍ മറ്റുള്ളവരില്‍ നിന്ന് ഒരു ക്ലാസ് ആയി മാറിയത് പോലെയായിരുന്നു ഈ എപ്പിസോഡിൽ. ഇന്നലത്തെ ഹൈലൈറ്റ് എന്നു വിശേഷിപ്പിക്കാവുന്നത് തുടര്‍ന്ന് വന്ന ഫിറോസ് – സജ്‌ന പ്രാങ്ക് ആണ് . ഫിറോസ്-സജ്‌ന നാളിതുവരെ ആ ഹൗസില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗെയിമിലേക്ക് ഈ പ്രാങ്ക് ഒരു കണ്ണാടി ആയി മാറി . മണിക്കുട്ടന്‍ എന്ന വ്യക്തിയിലേക്കും അത് പ്രതിഫലിച്ചിട്ടുണ്ട്. വീണ്ടും കാണാന്‍ തോന്നിയിട്ടുള്ളതാണ് സീസൺ ഒന്നിലെ ഒരുപാട് സീനുകൾ. അത്തരത്തില്‍ റിപ്ലേ ചെയ്തു കണ്ട ഒറ്റ സീനാണ് ഈ സീസണിലെ പ്രാങ്ക് സീന്‍. മണിക്കുട്ടനും ഡെയ്ഞ്ചര്‍ ഫിറോസും തങ്ങളുടെ ആധിപത്യം ഉറപ്പിച്ച എപ്പിസോഡായിരുന്നു ഇന്നലത്തേത്. ഈ ഗെയിമിലൂടെ നല്ല ഫാന്‍ബേസ് ക്രിയേറ്റ് ചെയ്യുന്നതിൽ വിജയിച്ച ഇവര്‍ തമ്മില്‍ ഉള്ള മത്സരമാകും ഇനി നടക്കാൻ പോകുന്നത് എന്നു പ്രതീക്ഷിക്കുന്നു. ഫാന്‍ബേസ് ക്രിയേറ്റ് ചെയ്യാനുള്ള വഴി അടിയും വഴക്കും കരച്ചിലും മാത്രമാണ് എന്നു കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഈ എപ്പിസോഡ്. പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്തും ടാസ്‌കുകള്‍ മികച്ചതാക്കിയും ഫാൻസിനെ നേടാം.