മലയാളക്കര കാത്തു നിന്നിരുന്ന ബിഗ് ബോസിന്റെ മൂന്നാം സീസണ് തുടങ്ങി കഴിഞ്ഞു. ആദ്യ ദിനങ്ങളിൽ ശാന്തമായി പോയി കൊണ്ടിരുന്ന ഷോ ഇപ്പോൾ പോർക്കളമായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് സീസണ് 3 തുടങ്ങി രണ്ടാം ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീടിനുള്ളിലെ സ്ഥിതി ഗതികൾ മാറിയിരിക്കുകയാണ്. ഇത്ര നാളും ശാന്തമായി പോയി കൊണ്ടിരിക്കുന്ന പല മത്സരാർത്ഥികളുടെയും ക്ഷമ പോയിരിക്കുകയാണ്. ബിഗ് ബോസിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത്. താരങ്ങൾ പരസ്പരം കൊമ്പ്കോർത്ത് തുടങ്ങി എന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.
തുടക്കുന്നതോ തൂത്തുവാരുന്നതോ പോലെയല്ല കുക്കിങ് എന്നു പറയുന്ന ലക്ഷ്മിയെ ആണ് പ്രൊമോ വീഡിയോയിൽ ആദ്യം കാണിക്കുന്നത്.
ഇതിൽ നിന്ന് ഭക്ഷണത്തെ കുറിച്ചുള്ള ചർച്ചയാണ് വഴക്കിന് കാരണമായിരിക്കുന്നത് എന്നു വ്യക്തമാണ്.പൊട്ടി തെറിച്ചു അനൂപും ദേഷ്യപ്പെട്ട് റംസാനേയും വീഡിയോയിൽ കാണിക്കുന്നു.
പൊതുവെ വഴക്കിന് ഒന്നും പോകാത്ത , ശാന്തമായ വ്യക്തിയാണ് അനൂപ് .”ലക്ഷ്മി പറഞ്ഞു ഞാൻ കയറാം എന്ന് . ഇത് ഇന്നലെ സംഭവിച്ച കാര്യമാണ് ” എന്നു ശാന്തനായി പറയുന്ന അനൂപിനെ ആയിരുന്നു ആദ്യം വീഡിയോയിൽ കാണിച്ചത് പിന്നീട് വീഡിയോയിൽ പൊട്ടി തെറിക്കുന്ന അനൂപിനെയാണ് കാണിക്കുന്നത്. ഇടയിൽ കയറി സംസാരിക്കരുതെന്ന് പറഞ്ഞു ഋതുവിനോട് കയർത്തു സംസാരിക്കുന്ന അനൂപിനെ വീഡിയോയിൽ കാണിക്കുന്നു. ഒരു സെക്കന്റ് പ്ലീസ് എന്നും അനൂപ് ഋതുവിനോട് പറയുന്നുണ്ട്.
ഇത്രയും പേര്‍ വാ നീട്ടാന്‍ പറ്റുന്നുണ്ടെങ്കില്‍ അകത്തോട്ട് സാധനം പോവണമെന്നും ലക്ഷ്മി പറയുന്നുണ്ട്. എന്നാൽ ഇത് മറ്റ് മത്സരാർത്ഥികൾക്ക് ഇഷ്ടമാകുന്നില്ല. തുടർന്ന് അഡോണിയും റംസാനും ലക്ഷ്മിയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. ഇത് എല്ലാവരും ഉള്‍പ്പെടുന്ന കാര്യമാണ്, ഒരാളുടെ കൈയ്യില്‍ നിന്നും എടുത്തിടേണ്ടതില്ലെന്നായിരുന്നു റംസാന്‍ പറയുന്നത്. ആരാ പോവാഞ്ഞത് എന്ന് പറഞ്ഞ് അഡോണി ലക്ഷ്മിയുടെ അടുത്തേയ്ക്ക് വരുന്നതും വീഡിയോയിൽ കാണാം. ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ഈ വഴക്കിലേക്ക് റംസാനും എത്തുന്നു. റംസാൻ ആണ് വഴക്കുണ്ടാക്കിയത് എന്നു പറയുന്ന ഋതുവിനെയും കാണാം. കുറെ നേരമായി തന്നെ തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നുവെന്നു പറഞ്ഞു റംസാൻ ഋതുവിനോട് ചൂടാകുന്നു. അതിന് മറുപടിയായി ചുമ്മാതെ കയറി തിളയ്ക്കുന്നതെന്തിന് എന്നു ഋതു ചോദിക്കുന്നു. നിങ്ങളെന്തിനാണ് ഇങ്ങനെ ചിലയ്ക്കുന്നത് എന്നു ചോദിച്ചു ദേഷ്യത്തോടെ ഇറങ്ങിപോകുന്ന റംസാനേയും വീഡിയോയിൽ കാണാം. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം.