അവൾ ഫൈനലിൽ ഉണ്ടാകും: ബിഗ് ബോസ് വീട്ടിലെ ആ അംഗത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

പ്രേക്ഷകരുടെ പ്രിയങ്കരിയായി ബിഗ് ബോസ് സീസണ്‍ 3 മല്‍സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍. സംസാരത്തിലൂടെയും സ്വാഭവത്തിലൂടെയുമാണ് എല്ലാവരുടെയും ഇഷ്ടം നേടിയ ഡിംപല്‍ പാതി മലയാളിയും പാതി നോര്‍ത്ത് ഇന്ത്യനുമാണ്. ഡിംപല്‍ തന്റെ കുട്ടിക്കാലത്തു ഉണ്ടായ അപൂര്‍വ്വ രോഗത്തെ കുറിച്ചു അടുത്തിടെ മനസുതുറന്നിരുന്നു. നിറഞ്ഞ കൈയ്യടിയാണ് മറ്റു മല്‍സരാര്‍ത്ഥികൾ അതില്‍ നിന്നും തിരിച്ചുവന്ന തന്‌റെ ജീവിതകഥ പറഞ്ഞപ്പോള്‍ ഡിംപലിന് നല്‍കിയത്.

Image result for bhagyalakshmi in bigg boss

അതേസമയം ഭാഗ്യലക്ഷ്മി, അനൂപ് കൃഷ്ണന്‍, സൂര്യ തുടങ്ങിയവര്‍ ഡിംപലിനെയും മജീസിയ ഭാനുവിനെയും കുറിച്ച് നടത്തിയ സംഭാഷണം ശ്രദ്ധേയമായിരുന്നു. മജീസിയയും ഡിംപലിനേയും ആണ് തനിക്ക് ഇവിടെ ശരിക്കും കണ്ട് പഠിക്കാന്‍ തോന്നിയത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്തിലും ഒരു യൂണിക്‌നെസ് ഉള്ള വ്യക്തി ആണ് ഡിംപൽ. പുളളിക്കാരിക്ക് ഭയങ്കര പോസിറ്റീവ് വൈബ്‌സ് ആണ്. കാരണം ഇത്രയും പ്രശ്‌നങ്ങളില്‍ നിന്നിട്ടും ആ ഒരു പ്രസന്റ്‌സ് ഓഫ് മൈന്‍ഡ് ഡിംപലിന് മാത്രം ആണ് കണ്ടത്. എനിക്ക് ഡിംപലൊക്കെ ഫൈനല്‍ വരെ നില്‍ക്കണമെന്നുണ്ട്, ഭാഗ്യലക്ഷ്മി പറഞ്ഞു. അനൂപും സൂര്യയും പറഞ്ഞത് ഭാഗ്യലക്ഷ്മിയുടെ ഈ പ്രസ്താവന കേട്ട് ഡിംപിൾ ഉറപ്പായിട്ടും നില്‍ക്കുമെന്നായിരുന്നു .

Image result for bhagyalakshmi and dimpal in bigg boss

തന്റെ മതത്തിലുളള എല്ലാ കാര്യങ്ങളും കറക്ടായിട്ട് പിന്തുടരുന്നതാണ് മജീസിയയില്‍ തനിക്ക് ഇഷ്ടമായ കാര്യം. അവള് നിസ്‌കരിക്കുന്നത് ഞാന്‍ കണ്ട മറ്റു മുസ്ലിം ആള്‍ക്കാരേക്കാള്‍ മനോഹരമായാണ് . മറ്റ് എല്ലാം ചെയ്യുന്നുണ്ട്. അവള്‍ക്ക് അവളുടെതായി വ്യക്തിത്വവും അതേസമയം ഉണ്ട്. അതോടൊപ്പം അവൾക്ക് തന്റെതായ സ്വാതന്ത്ര്യം ഉണ്ട്. മതം വലിച്ച് എറിയുക എന്നുളളതല്ല സ്വാതന്ത്ര്യം എന്നത്, മജീസിയയുടെ ഇത്തരം ചിന്തകൾ തനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു, എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

Related posts