ബിഗ് ബോസിലെ മത്സരാർത്ഥിയായ അനൂപ് കൃഷ്ണൻ പ്രാങ്ക് നടത്തിയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അനൂപ് കൃഷ്ണൻ പ്രാങ്ക് വീഡിയോ ചെയ്തിരുന്നത് ആദ്യം മജ്സിയക്കൊപ്പവും പിന്നീട് ഭാഗ്യലക്ഷ്മിക്കൊപ്പവും ആയിരുന്നു. അനൂപിന് ചില മാർഗ്ഗ നിർദേശങ്ങൾ നൽകിയിരിക്കുകയാണ് ലക്ഷ്മി ജയൻ ഇപ്പോൾ.അനൂപ് അറിയാതെ വീട്ടിൽ നടന്ന ഒരു സംഭവത്തേക്കുറിച്ച് മറ്റുള്ള മത്സരാർത്ഥികൾ നിൽക്കുന്നതിനിടയിൽ മൈക്ക് പൊത്തി പിടിച്ചാണ് ലക്ഷ്മി പറഞ്ഞത്.എനിക്ക് ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞതാണ് അനൂപ് കൃഷ്ണനെ ജയൻ അടുത്തേക്ക് വിളിക്കുന്നത്. അനൂപ് തിരിച്ചു ചോദിക്കുന്നത്, ഐ ലവ് യു പറയാനല്ലെ തന്നെ വിളിച്ചത് എന്നാണ്.
എന്നാൽ താൻ ഇതുവരെ പ്രാങ്ക് ചെയ്തിട്ടില്ലെന്നും ചെയ്യാറില്ലെന്നും ലക്ഷ്‌മി പറയുന്നു.
അനുഭവം കൊണ്ട് മനസ്സിലാക്കാനും ഇനി ഞാനൊന്നും പറയില്ല എന്നും ലക്ഷ്മി പറയുന്നുണ്ട്
എന്നാൽ ലക്ഷ്മി അനൂപിനോട് രഹസ്യമായി ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ഒരു ചർച്ചയെക്കുറിച്ച് പറയുകയായിരുന്നു. ഇവിടെ ഒരു ചെറിയ പ്രശ്നം നടക്കുന്നുണ്ട്. അത് ശ്രദ്ധിച്ചോളു. കാരണം ഇവിടെ എല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മത്സരാർത്ഥികളാണ്. താൻ പറഞ്ഞത് മജ്സിയെ ഉദ്ദേശിച്ചല്ല എന്നും അമ്മ സത്യമായ കാര്യമാണ് ഞാൻ പറയുന്നത് എന്നും ലക്ഷ്മി പറഞ്ഞു.ഇനി ഇങ്ങനെ ആയിരിക്കും അങ്ങോട്ടുള്ള ദിവസങ്ങളിൽ ബിഗ് ബോസിലെ ഗ്രൂപ്പ് കളി വ്യക്തമാക്കുക എന്ന് ആരാധകർ പറയുന്നു