ബിഗ്‌ ബോസ്സ് ഹൗസ് പുകഞ്ഞു തുടങ്ങി! നമ്മള്‍ അടിമകളോ എന്ന് സുചിത്ര!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. പതിനേഴ് മത്സരാർത്ഥികളാണ് ഇത്തവണ ബിഗ്‌ബോസ് വീട്ടിനുള്ളിൽ എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ നാല് ആരംഭിച്ച് രണ്ട് ദിവസം കഴിയുന്നതിന് മുമ്പേ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. ഹൗസിലെ മുതിര്‍ന്ന താരമായ ലക്ഷ്മിപ്രിയ അമിതാധികാരം പ്രയോഗിക്കുന്നുവെന്നാണ് മറ്റ് ചില മത്സരാര്‍ത്ഥികള്‍ക്കിടെയിലെ ചര്‍ച്ച. റോണ്‍സണ്‍, സുചിത്ര, ധന്യ മേരി വര്‍ഗീസ് എന്നിവര്‍ തമ്മിലായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ച നടന്നത്. ചര്‍ച്ച ആരംഭിച്ചത് സുചിത്രയാണ്. ഇവിടെ ചിലര്‍ക്ക് പ്രത്യേക ലീഡര്‍ഷിപ്പ് കൊടുത്തിട്ടുണ്ടോ? നമ്മള്‍ തിരഞ്ഞെടുത്ത ക്യാപ്റ്റനുണ്ട്. അതല്ലാതെ ആരെങ്കിലും ലീഡര്‍ഷിപ്പ് എടുക്കുന്നതായി തോന്നിയിട്ടുണ്ടോ എന്നും സുചിത്ര ചോദിച്ചു. തങ്ങള്‍ക്കും അത് തോന്നിയിട്ടുണ്ടെന്ന് റോണ്‍സനും ധന്യയും പറഞ്ഞു. ഓരോ കാര്യങ്ങളും അടിച്ചേല്‍പ്പിക്കുകയാണെന്നും ചില സമയങ്ങളില്‍ നമ്മള്‍ അടിമകളാണോ എന്ന് തോന്നിപ്പോകും. ഇന്നലെ ചെറുതായിട്ടേ തോന്നിയുള്ളൂവെന്നും ഇന്ന് ഓവറായി തോന്നിയെന്നും സുചിത്ര പറഞ്ഞു. അതേസമയം ഇന്നലെയാണ് തനിക്ക് ഓവറായി തോന്നിയതെന്നായിരുന്നു റോണ്‍സണ്‍ പറഞ്ഞത്. നമ്മള്‍ അത് കാര്യമാക്കേണ്ടെന്നും ധന്യയും റോണ്‍സണും പറഞ്ഞത്.

ബിഗ് ബോസ് വീട്ടിലെ ചെറുപ്പക്കാര്‍ക്കും ഇത് തോന്നിയിട്ടുണ്ടാകുമെന്നും ധന്യ പറയുന്നുണ്ട്. രാത്രിയില്‍ ഇതേകാര്യം സുചിത്ര ദില്‍ഷയോടും പറഞ്ഞു. തനിക്കും അത് അ്നുഭവപ്പെട്ടിട്ടുണ്ടെന്നാണ് ദില്‍ഷയും പറയുന്നത്. ഇതിനിടെ ലക്ഷ്മി പ്രിയ കുലസ്ത്രീകളെന്നും ഫെമിനിസ്റ്റുകളെന്നും വേര്‍തിരിച്ച് പറഞ്ഞതായി നിമിഷ പറയുന്നുണ്ട്. ഡെയ്സി, ദില്‍ഷ, ജാസ്മിന്‍ എന്നിവരോടായിരുന്നു നിമിഷ പറഞ്ഞത്. ഇതോടെ ഇതിനിടെ ഡോക്ടര്‍ റോബിന്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നുണ്ടെന്ന് നവീന്‍ പറയുന്നു. ബ്ലെസ്ലിയോടാണ് തന്റെ അതൃപ്തി നവീന്‍ രേഖപ്പെടുത്തിയത്. വെറുതെ ഇരുന്ന തന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഒടുവില്‍ താന്‍ ശബ്ദം കനപ്പിച്ച് ഒന്നുമില്ലെന്ന് പറഞ്ഞതോടെയാണ് പോയത്. മറ്റുളളവരുടെ അധികാരത്തിലും സ്വാതന്ത്ര്യത്തിലും അനാവശ്യമായി ഇടപെടുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് നവീന്‍ പറയുന്നത്.

Related posts