ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ വളരെയധികം പ്രേക്ഷക ശ്രദ്ധേനേടിയ ഒരു പ്രോഗ്രാം ആണ്. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച താരങ്ങളെ ബി.ബി ഹൗസിൽ എത്തിച്ചു വിവിധ തരം ടാസ്കുകൾ നൽകി വിജയിയെ കണ്ടെത്തുന്ന പ്രോഗ്രാം ആണ് ഇത്. ഇപ്പോൾ ഉള്ളമത്തരാർഥികളിൽ മികച്ച ഒരു മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. കഴിഞ്ഞ ദിവസം പിതാവ് മരിച്ചതിനെ തുടര്‍ന്ന് താരത്തിന് വീട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ഇത് സഹ മത്സരാർത്ഥികളെയും ആരാധകരെയും പ്രേക്ഷകരെയും ഒന്നാകെ സങ്കടത്തിലാഴ്ത്തുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് മൂന്നാം സീസണിൽ ഫൈനലില്‍ എത്തുമെന്ന് പലരും കരുതിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയിരുന്നു ഡിംപല്‍. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ യാതൊരു കൂസലുമില്ലാതെ ആരുടെ മുന്നിലാണെങ്കിലും തുറന്ന് പറയുന്നയാളായിരുന്നു ഡിംപല്‍. ബിഗ്‌ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വ്യക്തി കൂടിയായിരുന്നു ഡിംപല്‍.
കഴിഞ്ഞ എപ്പിസോഡില്‍ ഡിംപല്‍ ഇനി തിരിച്ചു വരില്ലെന്ന് ഷോയുടെ അവതാരകൻ കൂടിയായ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഡിംപല്‍ ബിഗ്‌ബോസ് വീട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സഹമത്സരാര്‍ത്ഥികള്‍. എന്നാല്‍ ഡിംപല്‍ മടങ്ങി വരില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെ എല്ലാവര്‍ക്കും വീണ്ടും സങ്കടമായി. നിലവിലെ സാഹചര്യത്തില്‍ ഡിംപലിനെ തിരികെ എത്തിക്കാനാവില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഡിംപലിനെ കുറിച്ചുളള അവസാന പ്രതീക്ഷ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കോവിഡ് ആണ് ഡിംപലിന് തിരിച്ചെത്താന്‍ വിലങ്ങായി നില്‍ക്കുന്നതെങ്കില്‍ ഇനിയും പ്രതീക്ഷയുണ്ടെന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നത്. കോവിഡാണ് ഡിംപലിന്‌റെ തിരിച്ചുവരവിന് തടസം എങ്കില്‍ ഇനിയും ഹോപ്പുണ്ട്. ഒരു സാധ്യത പറയാം ഡിംപല്‍ എത്രയും വേഗം ചെന്നൈയില്‍ തിരിച്ചെത്തുന്നു. ആര്‍ടി പിസിആര്‍ ടെസ്റ്റ് എടുക്കുന്നു, 3 ദിവസം വെയിറ്റ് ചെയ്യുന്നു. ഒരിക്കല്‍ കൂടി ടെസ്റ്റ് എടുക്കുന്നു. റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ റീ എന്‍ട്രി നടക്കുന്നു. ഒരാഴ്ചയക്കകം ഈ പോസിബിലിറ്റി നമുക്കറിയാം എന്നാണ് ഒരു ആരാധകൻ കുറിച്ചത്.