ബിഗ്‌ബോസ് മലയാളം സീസൺ 3 വിജയി മണിക്കുട്ടനോ?! ആകാംക്ഷയോടെ ആരാധകർ.

വളരെയധികം പ്രേക്ഷകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ്. ഏറെ ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡിനുമായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്നത് മണിക്കുട്ടൻ ബിഗ് ബോസ് സീസൺ 3 യുടെ വിജയിയായി എന്നുള്ള വാർത്തയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് മണിക്കുട്ടൻ കപ്പ് ഉയർത്തി മുത്തം നൽകുന്ന ചിത്രങ്ങളാണ്. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപിനും ആറാമതായി കിടിലം ഫിറോസും ആണെന്നാണ് റിപ്പോർട്ട്. ഏഴാം സ്ഥാനത്ത് ഋതുവും എട്ടാമതായി നോബിയുമെത്തിയതായി റിപ്പോർട്ടിലുണ്ട്.

എന്നാൽ ആരും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് നടന്നത് ബിഗ്ബോസ് സ്പെഷ്യൽ ഓണപ്പരിപാടിയാണെന്ന തരത്തിൽ റിപ്പോർട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഇനി മണിക്കുട്ടൻ്റെ പക്കലുള്ളത് യഥാർത്ഥ ട്രോഫി തന്നെയാണോ എന്ന് തിരിച്ചറിയണമെങ്കിൽ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യേണ്ടതുണ്ട്. ഫിനാലേയില്‍ അവതാരകനായ മോഹന്‍ലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഇവരൊന്നിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കൂടാതെ സീസണ്‍ 3 ഫൈനലിസ്റ്റുകളും പുറത്തായ മത്സരാര്‍ത്ഥികളും മറ്റു സീസണുകളിലെ മത്സരാര്‍ത്ഥികളുമൊക്കെ എത്തിയിരുന്നു.

Related posts