കടുവകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, വനാതിര്‍ത്തി ആശങ്കയില്‍

Tiger.....

മാംസഭുക്കുകളായ  മാർജ്ജാരകുടുംബത്തിലെ  ഏറ്റവും വലിയ ജീവിയാണ് കടുവ.ജില്ലയിലെ കാടുകളില്‍ കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ വനാതിര്‍ത്തിയിലുള്ളവരുടെ ആശങ്കയും കൂടി വരികയാണ്. മിക്ക ഇടങ്ങളിലും കടുവയുടെ സാന്നിധ്യം ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.രണ്ടാഴ്ച്ച മുന്‍പാണ് അടുമാരി ഗോപി എന്നയാളുടെ ആടിനെ കൂട്ടില്‍ കയറി കടുവ പകുതിയോളം ഭക്ഷിച്ചത്. വനത്തില്‍ പോയ ഒരാളെ കടുവ ഭക്ഷിച്ചത് കുറച്ച്‌ നാള്‍ മുന്‍പാണ്. പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. അതിനിടയില്‍ വന്ന കണക്ക് ഭയപ്പെടുത്തുന്നതാണെന്ന് കൃഷിക്കാര്‍ പറയുന്നു.

Tiger
Tiger

വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ചു വനംവകുപ്പു ശേഖരിച്ച കണക്കുകള്‍ പ്രകാരം 100 മുതല്‍ 120 വരെ കടുവകളാണു വയനാടന്‍ മേഖലയിലുള്ളത്. 2016 ലെ വനം വകുപ്പിന്റെ കണക്കെടുപ്പില്‍ 80 കടുവകള്‍ മാത്രമായിരുന്നു. 2 വര്‍ഷത്തിനിടെ വയനാടന്‍ കാടുകളില്‍ 10 കടുവകള്‍ ചത്തു. 5 എണ്ണത്തെ വനം വകുപ്പു പിടികൂടി. വേനലിലും യഥേഷ്ടം ശുദ്ധജലം കിട്ടുന്ന വയനാടന്‍ കാടുകളിലെ മിതശീതോഷ്ണ കാലാവസ്ഥയും ഇവിടം കടുവകളുടെ ഇഷ്ട താവളമാക്കുന്നു.

wayanad-tiger
wayanad-tiger

മാന്‍, കാട്ടുപോത്ത് എന്നിവയും കൂടുതലാണ്. 750 ആനകളുമുണ്ടെന്നും വനം വകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗം കൂടിയായ വയനാട് വന്യജീവി സങ്കേതം കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതങ്ങളുമായി ചേര്‍ന്നു കിടക്കുന്നു.

Tiger..
Tiger..

2017, 18 കാലയളവിലാണ് വനത്തിനുള്ളില്‍ ക്യാമറ സ്ഥാപിച്ച്‌ വനം വകുപ്പ് കണക്കെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളെ 10 ആയി തിരിച്ച്‌ 1640 ക്യാമറകള്‍ സ്ഥാപിച്ചു. ഇതില്‍ പതിഞ്ഞ 2.3 ലക്ഷത്തോളം ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണു കടുവകളുടെ കണക്കെടുത്തത്. ഒരു വയസ്സിനു താഴെയുള്ള കടുവക്കുഞ്ഞുങ്ങളെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൊത്തം കടുവകളുടെ എണ്ണത്തിന്റെ 25 ശതമാനത്തോളം കുഞ്ഞുങ്ങളും ഉണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.

Related posts