ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്ന് നവീന്‍. താൻ അത്യാവശ്യം ജനുവിനായി നിന്നുവെന്ന് ഡെയ്‌സി!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ നിന്ന് രണ്ടു പേര്‍ കൂടി പുറത്തായിരിക്കുകയാണ്. സിനി സീരിയൽ താരം നവീന്‍ അറക്കല്‍, ഡെയ്‌സിയുമാണ് പുറത്തുപോയത്. താന്‍ ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു നവീന്‍ പറഞ്ഞത്, എല്ലാവരോടും യാത്ര പറഞ്ഞു വളരെ സന്തോഷത്തോടെയാണ് ഇരുവരും മടങ്ങിയത്.

അതേസമയം ഡെയ്‌സി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്, ശരിക്കും ഞാന്‍ ഇങ്ങനെയല്ല കളിച്ചു ചിരിച്ചു നടക്കുന്ന ഒരാളാണ്. ഇവിടെ ഒരു ഗെയിം അല്ലേ അതാണ് ഇവിടെ ഇങ്ങനെ തുടര്‍ന്നത്. ബിഗ് ബോസ് വീട്ടില്‍ മുട്ടയ്ക്കും ദോശയ്ക്ക് വേണ്ടി അടി ഉണ്ടാക്കിയിട്ടുണ്ട് , യഥാര്‍ത്ഥ ജീവിതത്തില്‍ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഡെയ്‌സി പറഞ്ഞു.

പെട്ടെന്ന് പോവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പക്ഷേ, എന്തുകൊണ്ടാണ് പുറത്തായതെന്ന് ഞാന്‍ എപ്പിസോഡ് കാണുമ്പോഴായിരിക്കും എനിക്ക് മനസിലാവുക. അത്യാവശ്യം ജനുവിനായി നിന്നുവെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകരുടേതാണ് അന്തിമ തീരുമാനം. ഞാന്‍ അതിനോട് യോജിക്കുന്നു എന്നുമായിരുന്നു ഡെയ്സി എലിമിനേഷന് ശേഷം പ്രതികരിച്ചത്.

Related posts