സൂര്യ ജെ മേനോൻ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം കൂടുതൽ ജനശ്രദ്ധ നേടിയത് ബിഗ്ബോസ് മലയാളം സീസണ് മൂന്നിൽ എത്തിയതിനുശേഷമാണ്. കേരളത്തിലെ ആദ്യത്തെ വീഡിയോ ജോക്കി ആയിട്ടാണ് സൂര്യ അറിയപ്പെടുന്നത്. കൂടാതെ താരം ഒരു നടിയും മോഡലുമാണ്. ബിഗ് ബോസ്സ് ഷോയില്‍ മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് താരത്തിന് ഒരുപാട് വിമര്‍ശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞ വാക്കുകളാണ്. തനിക്ക് ഉടനെ ഒരു വിവാഹം ഉണ്ടാകില്ലെന്നാണ് താരം പറയുന്നത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താന്‍ എന്ത് സ്വപ്നം കണ്ടാലും അതില്‍ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കല്യാണ സ്വപ്നങ്ങളൊക്കെ തല്കാലം മാറ്റി വെച്ചിരിക്കുകയാണ്. ആലോചിച്ച വിവാഹം മുടങ്ങി പോയത് അയാള്‍ കൂടുതല്‍ സ്ത്രീധനം ചോദിച്ചതോടെയാണ്.
എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു എന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ആള്‍ക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നല്ല സ്വര്‍ണമൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ എങ്ങനെ എങ്കിലും നടത്താം എന്ന് പറഞ്ഞു. പക്ഷേ ഇത്രയും സ്വര്‍ണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത ഉണ്ടോന്ന് കൂടി അമ്മ ചോദിച്ചു. ആ ചോദ്യം മനസില്‍ ഒരു എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് എന്റെ മനസിനെ സ്പര്‍ശിച്ചു. ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു.
ബിഗ് ബോസില്‍ പോയി തിരിച്ച് വന്നതിന് ശേഷം തനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. പന്ത്രണ്ട് സിനിമകളില്‍ നിന്നും അല്ലാതെയുമായി അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഞാനിപ്പോള്‍ മിസ് കേരള ടോപ് ഫൈവില്‍ വന്നിട്ടുണ്ട്. ഡിജെ പ്രൊഫഷണില്‍ ആദ്യകാലത്തുള്ള സ്ത്രീകളില്‍ ഒരാള്‍ ആയിരുന്നു ഞാന്‍. വളരെ ചുരുക്കം പെണ്‍കുട്ടികള്‍ മാത്രമേ ആ സമയത്ത് ഡിജെ രംഗത്ത് ഉണ്ടായിരുന്നുള്ളു. അധികം പേര്‍ക്ക് ഈ മേഖലയെ കുറിച്ച് അറിയില്ലായിരുന്നു. പണ്ട് മുതലേ എനിക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഞാനീ മേഖല തിരഞ്ഞെടുത്തത്. അങ്ങനെ ഒരു വര്‍ഷത്തോളം ഞാന്‍ ഡിജെ രംഗത്ത് വര്‍ക്ക് ചെയ്തു. കുറേ നാള് കഴിഞ്ഞതോടെ ആ കരിയര്‍ ഉപേക്ഷിച്ച് മറ്റൊന്ന് തിരഞ്ഞെടുക്കുകയായിരുന്നു.