റിയാസ് ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുന്നുവോ!

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായ ഈ ഷോ റേറ്റിങ്ങിലും മുൻപന്തിയിൽ ആണ്. ബി​ഗ് ബോസ് മലയാളം നാലാം സീസൺ ഇപ്പോഴിതാ അവസാന ഘട്ടത്തിൽ നിൽക്കുകയാണ്. ഫൈനലിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ മൂന്നിന് മലയാളികൾ ഏറെ കാത്തിരിക്കുന്ന സീസൺ ഫോറിലെ വിജയിയെ മനസ്സിലാകും. അതേസമയം സീസൺ ഫോറിന്റെ പുതിയ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ ആകാംഷയുണർത്തുന്ന സംഭവങ്ങളാണ് വീട്ടിൽ ഇനിയുള്ള ദിവസങ്ങളിൽ നടക്കാൻ പോകുന്നതെന്ന് പുതിയ പ്രൊമോയിൽ നിന്നും വ്യക്തമായിരിക്കുകയാണ്. റിയാസ് മത്സരത്തിൽ നിന്നും സ്വയം പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രൊമോയിൽ കാണിക്കുന്നത്.

വീട്ടിൽ‌ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ബി​ഗ് ബോസ്. ആറുപേരിൽ ഒരാൾക്ക് ആ തുക സ്വീകരിച്ച ശേഷം മത്സരത്തിൽ നിന്നും പിന്മാറാം. അവർക്ക് ​ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ സാധിക്കില്ല. ബി​ഗ് ബോസിന്റെ അറിയിപ്പ് കേട്ട് മത്സരാർഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുമ്ബോൾ റിയാസ് മാത്രം പണപെട്ടി എടുക്കാൻ പോകുന്നതാണ് പ്രൊമോയിൽ കാണിക്കുന്നത്. അ‍‍‍ഞ്ച് ലക്ഷമാണ് പണപ്പെട്ടിയെടുക്കുന്ന മത്സരാർഥിക്ക് ലഭിക്കുകയെന്നാണ് വിവരം. വിജയ പ്രതീക്ഷയില്ലാത്തവർക്ക് സ്വമേധയ പണപ്പെട്ടിയുമെടുത്ത് പിന്മാറാമെന്ന് പറഞ്ഞതോടെയാണ് ഒന്ന് ആലോചിച്ച ശേഷം റിയാസ് പണപ്പെട്ടിയെടുക്കാൻ പോയത്. റിയാസ് പോയപ്പോൾ ദിൽഷ അടക്കമുള്ള മറ്റ് മത്സരാർഥികൾ തടയാൻ ശ്രമിക്കുന്നുണ്ട്. ആലോചിക്കാതെ എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് പറഞ്ഞാണ് മറ്റുള്ള മത്സരാർഥികൾ തടയാൻ ശ്രമിക്കുന്നത്. പ്രൊമോ വലിയ രീതിയിൽ വൈറലാകുന്നുണ്ട്. മലയാളം ബി​ഗ് ബോസ് സീസണിൽ ഇത് ആദ്യത്തെ സംഭവമാണ്.

ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. പ്രൊമോ വൈറലായതോട നിരവധി പേർ റിയാസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ട്.ബ്ലെസ്ലിക്കും ദിൽഷയ്ക്കും വോട്ടിങ് പിന്തുണ കൂടതലുള്ളതിനാൽ റിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അതിലും നല്ലത് ഈ പണപ്പെട്ടിയുമായി മത്സരത്തിൽ നിന്നും പിന്മാറുന്നത് തന്നെയാണെന്നും പ്രേക്ഷകരിൽ ചിലർ കുറിച്ചു. വൈൽഡ് കാർഡായതിനാൽ തനിക്ക് പുറത്ത് വലിയ സപ്പോർട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്ന കാര്യത്തിൽ റിയാസിന് ഉറപ്പുണ്ട്. കാരണം റോബിൻ പുറത്തായതിനാൽ തനിക്ക് പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവ് ഇമേജായിരിക്കുമെന്ന് പലപ്പോഴും റിയാസ് തന്നെ മറ്റ് മത്സരാർഥികളോട് പറയുന്നുണ്ട്. മാത്രമല്ല വൈൽഡ് കാർഡ് ഇതുവരെ ബി​ഗ് ബോസിന്റെ ചരിത്രത്തിൽ വിജയിയായിട്ടില്ല.

Related posts