ബിഗ് ബോസ് നാലാം സീസണിലെ വിജയ കിരീടം നേടി ദിൽഷ! ഇത് ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യം!

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായ ഈ ഷോ റേറ്റിങ്ങിലും മുൻപന്തിയിൽ ആണ്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമിമിട്ട് ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയിയെ പ്രഖ്യാപിച്ചു. ആവേശവും അത്യന്തം ആകാംഷയും നിറഞ്ഞ ഫൈനൽ റൗണ്ടിൽ ബിഗ് ബോസ് കിരീടം ദില്‍ഷ പ്രസന്നനാണ് ഇത്തവണ സ്വന്തമാക്കിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത മത്സരാര്‍ത്ഥി ഒന്നാം സ്ഥാനത്തെത്തുന്നത്.

ബ്ലെസ്ലിയെയും റിയാസ് സലീമിനെയും പിന്നിലാക്കിയാണ് ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് കിരീടം സ്വന്തമാക്കുന്നത്. ബ്ലെസ്ലിയാണ് റണ്ണറപ്പ്. റിയാസ് സലീമാണ് സെക്കന്‍ഡ് റണ്ണറപ്പായത്. ധന്യ, ദില്‍ഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനല് സിക്‌സില്‍ എത്തിയ മത്സരാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥികളാണ് അവസാന നിമിഷം വരെ പോരാടിയത്. ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്‍ഥികളില്‍ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നീ ക്രമത്തിലാണ് പുറത്താവുന്നത്. ശേഷിച്ച രണ്ടുപേര്‍ ദില്‍ഷയും ബ്ലെസ്‍ലിയും ആയിരുന്നു. ബിഗ് ബോസ് ഷോയുടെ പതിവ് പോലെ ഇരുവരെയും മോഹന്‍ലാല്‍ ഹൌസിലേക്ക് നേരിട്ടുപോയി അവാര്‍ഡ് പ്രഖ്യാപന വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കെ മാധവന്‍റെ കൂടി സാന്നിധ്യത്തിലായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്.

വേദിയില്‍ സജ്ജീകരിച്ച സ്ക്രീനില്‍ ഇരുവര്‍ക്കും ലഭിച്ച വോട്ടുകള്‍ ഡിസ്പ്ലേ ചെയ്തുകൊണ്ടാണ് ബിഗ് ബോസ് ടീം വിജയിയെ മോഹൻലാൽ പ്രഖ്യാപിക്കുന്നത്. പ്രേക്ഷകരുടെ വോട്ടിംഗില്‍ ബ്ലെസ്‍ലിയെ മറികടന്ന് ദില്‍ഷയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4ന്‍റെ ടൈറ്റില്‍ വിജയി ആവുന്നത്. ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് പിന്നെ പ്രഖ്യാപനം മോഹൻ ലാൽ ഔദ്യോഗികമായി നടത്തുകയായിരുന്നു.

Related posts