അഹാന കൃഷ്ണകുമാർ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ്. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. കഴിഞ്ഞ കുറച്ച് ദിവസമായി പ്രിത്വിരാജ് ചിത്രം ഭ്രമവുമായി ബന്ധപെട്ടുള്ള വിവാദത്തിലാണ് അഹാന ഇപ്പോൾ. ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് താരം.
ഇപ്പോൾ ഭ്രമവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വരുന്ന ചില വാർത്തകൾ കണ്ടുവെന്നും ദയവുചെയ്ത് ഇതിൽ നിന്നും തന്നെ ഒഴിവാക്കണമെന്നുമാണ് താരം പ്രതികരിച്ചത്. ഞാൻ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ആ സിനിമയിൽ ഇല്ല. ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. മറ്റൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വെച്ച് എന്നെയും ചേർത്ത് വാർത്തകൾ ഉണ്ടാക്കരുത്. ഈ ഡ്രാമയിൽ എനിക്കൊരു പങ്കുമില്ല.
പ്രിത്വിരാജിന്റെ വലിയൊരു ആരാധികയാണ് ഞാൻ. അദ്ദേഹം നല്ലൊരു നടനും വ്യക്തിയുമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാള് തന്നെയാണ് ഞാൻ. ആ ചിത്രവുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗം മാത്രമാണ്. ചിലർ അതിന്റെ പേരിൽ പ്രിത്വിരാജിനെ കുറ്റപ്പെടുത്തുന്നത് കാണാൻ ഇടയായി. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുളളത്. “നമ്മൾ അത്രയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുടെ പേര് വച്ചിട്ട് വാർത്ത വരുമ്പോൾ അത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്നാണ് അഹാന പറയുന്നു.