ചിന്തിക്കുന്നവർക്ക് നിൽക്കാനുളള ഒരു തട്ടല്ല ബി ജെ പി! സി പി എം അംഗ്വതം നേടി ഭീമൻ രഘു പറഞ്ഞത് കേട്ടോ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭീമൻ രഘു. ഭീമൻ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് രഘു ഭീമൻ രഘുവായി മാറിയത്. നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനായും വില്ലനായും ഹാസ്യ കഥാപാത്രങ്ങളും ചെയ്തിരുന്നു. അഭിനയത്തിന് പുറമെ യഥാർത്ഥ ജീവിതത്തിൽ പോലീസ് സെനങ്ങാവുമായിരുന്നു അദ്ദേഹം. പിന്നീട് ബി ജെ പി അംഗത്വം നേടി നിയമസഭാ ഇലക്ഷനിൽ മത്സരിച്ചിരുന്നു.ബി.ജെ.പിയിൽനിന്ന് രാജിവെച്ച ഭീമൻ രഘു കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിലെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മന്ത്രി വി. ശിവൻകുട്ടിയെയും കണ്ട അദ്ദേഹം മാധ്യമപ്രവർത്തകരോട് ബി.ജെ.പിയിലായിരുന്നപ്പോൾ അനുഭവിച്ച ദുരനുഭവങ്ങളും പങ്കുവെച്ചു.

സിപിഎമ്മിൽ എന്റെ ചുമതല എന്താണെന്ന് അറിയില്ല. എന്നാൽ പിണറായി വിജയൻ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവർത്തിക്കുന്നത് അഭിമാനമാണ്. അദ്ദേഹം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. പറയാനുള്ളത് മുഖം നോക്കി പറയും, അഴിമതിയില്ല. കലാകാരൻമാർക്ക് ഒരുപാട് ഗുണം ചെയ്യുന്ന പാർട്ടിയാണ്. പറയാനുള്ളത് മുഖത്തുനോക്കി പറയാൻ കഴിവുള്ളയാളാണ് നമ്മുടെ സി എം. പറയാനുള്ളതിന് പറയേണ്ടുന്നിടത്ത് പറയേണ്ടതുപോലെ മറുപടി കൊടുക്കാനും കഴിവുള്ളയാളാണ്. മതവർഗീയതയ്‌ക്കെതിരെ പോരാടുന്നൊരു മനുഷ്യനാണ്. അൺകറപ്റ്റഡ് ലീഡർ വിത്ത് വിഷൻ ഫോർ ദി സ്റ്റേറ്റ് . മറ്റുള്ള മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി പല ഭാവത്തിലും പലരീതിയിലും ഭരിക്കാൻ അദ്ദേഹത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. അങ്ങനെയുള്ളൊരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയപാർട്ടിയിൽ ചേരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് മറ്റുള്ള കാര്യങ്ങൾ ഒന്നും ആലോചിട്ടല്ല. ജനങ്ങൾക്കി‌ടയിലേക്കിറങ്ങുക, പാവപ്പെട്ടവർക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയും.

ബിജെപിയിൽ കലാകാരന്മാർക്ക് കഴിവ് തെളിയിക്കാനുള്ള യാതൊരു സാഹചര്യവുമില്ല. സിപിഎം കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ്. എന്റെ കഴിവുകൾ ഇനി സിപിഎമ്മിനൊപ്പം പ്രവർത്തിച്ചു കാണിക്കും. കലാകാരന്മാർക്ക് ഒരുപാട് അവസരങ്ങൾ ഈ പാർട്ടിയിലൂടെ കിട്ടിക്കൊണ്ടിരിക്കുന്ന കാലമാണ്.നരേന്ദ്രേമോദിയോട് ആരാധനയില്ല. ചിന്തിക്കുന്നവർക്ക് നിൽക്കാനുളള ഒരു തട്ടല്ല ബി ജെ പി. അത് സമയം നടൻ ഭീമൻ രഘുവിൻറെ പാർട്ടിയിലേക്കുള്ള വരവ് ആഘോഷമാക്കി സിപിഎം നേതാക്കൾ. ചിന്തിക്കുന്നവർക്ക് നിലപാടുകളുണ്ട് എന്ന് കുറിച്ചാണ് എകെജി സെൻററിന് മുന്നിൽ നിൽക്കുന്ന ഭീമൻ രഘുവിൻറെ ചിത്രം മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ചത്. ഭീമൻ രഘുവിൻറെ നരസിംഹം എന്ന സിനിമയിലെ പ്രശസ്തമായ വരണം വരണം മിസ്റ്റർ ഇന്ദുചൂടൻ എന്ന ഡയലോഗാണ് താരത്തിൻറെ ചിത്രം പങ്കുവെച്ച് കൊണ്ട് വി കെ പ്രശാന്ത് എംഎൽഎ കുറിച്ചത്.

Related posts