BY AISWARYA
മലയാളത്തിന്റെ കുട്ടിത്തമുളള ഭാവന വിവാഹത്തിന് ശേഷം കന്നഡ സിനിമയിലിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും – ഭാവന പറഞ്ഞു.
പുതിയ കന്നട ചിത്രത്തിന്റെ റിലീസിനു പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ. അതിന് വേണ്ടി കാത്തിരിയ്ക്കും, സ്വയം വെല്ലുവിളി തോന്നുന്ന ഒരു കഥാപാത്രം വന്നാല്‍ മാത്രം ചെയ്യും – ഭാവന പറഞ്ഞു.ഇനി വരുന്ന എല്ലാ സിനിമയ്ക്കും ‘യെസ്’ എന്ന് പറയില്ല എന്ന് നടി വ്യക്തമാക്കി.ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഞാന്‍ കടന്നു കഴിഞ്ഞു.
ഇപ്പോള്‍ എന്റെ വിവാഹം കഴിഞ്ഞു.സെറ്റില്‍ഡ് ആയി. എനിക്ക് വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്. മുന്‍പത്തെ പോലെ എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം എനിക്കില്ല- ഭാവന തുടര്‍ന്നു.വളരെ നേരത്തെ സിനിമയില്‍ എത്തിയതാണ് ഞാന്‍. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യത്തെ സിനിമയില്‍ അഭിനയിച്ചത്. ഇനി എനിക്ക് പതുക്കെ മുന്നോട്ട് പോയാല്‍ മതി.