അടിപൊളി വര്‍ക്കൗട്ട് വീഡിയോയുമായി ഭാവന…

BY AISWARYA

എല്ലാ നടീ- നടന്മാരും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുന്നവരാണ്. സിനിമയിലും വ്യക്തിജീവിതത്തിലും അവര്‍ ശരീരത്തിനായാലും സൗന്ദര്യത്തിനായാലും ശ്രദ്ധ കൊടുക്കുന്നതും നാം കാണാറുണ്ട്. ഇപ്പോഴിതാ ഭാവന പുതിയതായി ഷെയര്‍ ചെയ്ത വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറയുന്നത്.

കഠിനമായ വ്യായാമ മുറകള്‍ അനായാസം ചെയ്യുന്ന ഭാവനയെയാണ് വീഡിയോയില്‍ കാണാനാവുക. ”നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്നില്ല, നിങ്ങള്‍ കഠിനമായി പ്രയത്‌നിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും,” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ഭാവന കൊടുത്തത്. തന്റെ ട്രെയിനര്‍ക്ക് ഭാവന നന്ദിയും പറഞ്ഞിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫൊട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന താരങ്ങളില്‍ ഭാവന മുന്നില്‍ തന്നെയുണ്ട്. ഇടയ്ക്കിടെ തന്റെ സെല്‍ഫികളും ഫൊട്ടോഷൂട്ടില്‍നിന്നുള്ള ചിത്രങ്ങളും ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

 

 

Related posts