ആരുടെയെങ്കിലും ടൈം മെഷീന്‍ ഉണ്ടോ?വൈറലായി ഭാവനയുടെ പോസ്റ്റ്!

നമ്മൾ എന്ന ചിത്രത്തിലെ പരിമളം മലയാളികൾക്ക് ഏറെപ്രിയപ്പെട്ടവൾ ആണ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് നമ്മൾ. സിദ്ധാർഥ് ഭരതൻ, ജിഷ്ണു രാഘവൻ, രേണുക മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒപ്പം ഭാവനയും. പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ താര സുന്ദരിയായി വളരുകയായിരുന്നു ഭാവന. വിവാഹ ശേഷം മലയാളത്തില്‍ നിന്നും കന്നഡ സിനിമകളില്‍ സജീവമാണ് താരം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് നടി വിവാഹിതയാകുന്നത്. കന്നട നടനും നിര്‍മ്മാതവുമായ നവീനാണ് ഭാവനയുടെ ഭർത്താവ്. ഭാവനയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി.

2017 മാര്‍ച്ച ഒമ്പതിന് ആിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം നടന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പഴയ യാത്രകളുടെയും നല്ല നിമിഷങ്ങളുടെയും ഓര്‍മ്മകള്‍ ഈ സമയത്ത് ചിന്തകളിലേക്ക് കടന്ന് വരുന്നത് വളരെ സ്വാഭാവികമാണ്. അങ്ങനെ താന്‍ മിസ് ചെയ്യുന്ന ചില നല്ല നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഭാവന.

നടിമാരായ രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായില്‍ നടത്തിയ യാത്രകള്‍ മിസ് ചെയ്യുന്നു എന്നാണ് ഭാവന ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെല്‍ഫികളും മറ്റുമാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ രമ്യയും, മൃദുലയും, ശില്‍പയും കമന്റുമായി എത്തിയിട്ടുണ്ട്. കരയിപ്പിക്കുമോ എന്നാണ് പോസ്റ്റിന് മൃദുല കമ്മന്റ് ചെറുതിരിക്കുന്നത്. ആ സമയത്തേക്ക് മടങ്ങി പോകാന്‍ ആരുടെയെങ്കിലും ടൈം മെഷീന്‍ ഉണ്ടോ, എന്നാണ് ശില്പ ബാലയുടെ ചോദ്യം.

Related posts