”ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താന്‍ വിവാഹം നിങ്ങളെ അനുവദിക്കട്ടെ”…..ആശംസകളുമായി ഭാവന

BY AISWARYA

മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ വിവാഹവാര്‍ഷികദിനമാണിന്ന്. അഞ്ചാം വിവാഹ
വാര്‍ഷികദിനത്തില്‍ ഭാവന പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. പ്രിയതമന്‍ നവീനോടപ്പമുളള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് നടി ഇന്‍സ്റ്റഗ്രാമിലെത്തിയത്.ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താന്‍ വിവാഹം നിങ്ങളെ അനുവദിക്കുമെന്നാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.

https://www.instagram.com/p/CZBMnvVlYyX/?utm_source=ig_embed&ig_rid=9f64f0c6-8bb6-48a6-b1c9-26f642ddcfc0

2018 ജനുവരി 22 നായിരുന്നു കന്നട നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും വിവാഹിതരായത്. വിവാഹ ശേഷം കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. മലയാളത്തില്‍ ‘ആദം ജോണ്‍’ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം.

Related posts