അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിലേക്ക്!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017 ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.

ഇപ്പോഴിതാ നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ്. ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ ഭാവനയുടെ നായകനാകുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു.

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. തഗരു, 99, ഇൻസ്പെക്ടർ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.

Related posts