ഞാൻ ക്ഷമാപണം നടത്തില്ല! വനിതാ ദിനത്തിൽ ഭാവന പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.

ഇപ്പോഴിതാ വനിതാ ദിനത്തിൽ ഭാവന പങ്കിട്ട ചിത്രങ്ങളും കുറിപ്പും ശ്രദ്ധേയമാകുന്നു. നിങ്ങൾ തകർത്തതിനെ ഞാനെങ്ങനെ റിപ്പയർ ചെയ്യുന്നുവെന്നതിനെ ഓർത്ത് ഞാൻ ക്ഷമാപണം നടത്തുകയില്ല, എന്നാണ് ഭാവന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ഭാവനയുടെ ചിത്രങ്ങൾക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ജീവിതത്തിൽ നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും അതിനുശേഷം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും അടുത്തിടെ നടി ഭാവന ഒരു ദേശീയ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞിരുന്നു. “ഇതിന്റെ അവസാനം എന്തായിരിക്കും എന്നതിൽ എനിക്ക് വേവലാതിയില്ല. എന്നെ സംബന്ധിച്ചടത്തോളം ഞാൻ പോരാട്ടം തുടരുക തന്നെ ചെയ്യും, വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തുമായി നടത്തിയ വി ദ് വിമെൻ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.

Related posts