നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളൊക്കെ ഭാവന പങ്കുവെച്ചിരുന്നു.
നടി ഭാവന സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധേയമാകുന്നു. സുഹൃത്തും നടിയുമായ മഞ്ജുവാര്യർ പകർത്തിയ തന്റെ ചിത്രമാണ് ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നമ്മളെല്ലാം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് വെളിച്ചം അകത്തേക്ക് പ്രവേശിക്കുന്നത്, എന്ന ഏർണസ്റ്റ് ഹെമിംവേയുടെ വാക്കുകൾ കുറിച്ചു കൊണ്ടാണ് ഭാവന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാള സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്. നടിമാരായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര ഫിലിപ്പ് എന്നിവരൊക്കെയാണ് ഭാവനയുടെ മലയാള സിനിമയിലെ അടുത്ത കൂട്ടുകാർ. ഇവർ ഒന്നിച്ച് പലപ്പോഴും ഒത്തുചേരാറുണ്ട്
View this post on Instagram