ഭാവന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാള സിനിമയില്ലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിന്ന താരം ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ കൂടിയാണ് ഭാവന. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചു പൊളിക്കുന്ന ഒരു വീഡിയോയണ് താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്.
അഭിനേത്രികളായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെ ഡാന്‍സ് വീഡിയോയിലുള്ളത്. ‘താള്‍’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. സയനോര ഫിലിപ്പും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കളുമൊത്തുള്ള വിശേഷങ്ങളും അവര്‍ക്കൊപ്പമുള്ള നിമിഷങ്ങളുടെ ഓര്‍മകളും ഭാവന സാമൂഹ്യമാധ്യമങ്ങളില്‍ ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്. രമ്യ നമ്പീശന്‍, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായില്‍ നടത്തിയ യാത്രകള്‍ മിസ് ചെയ്യുന്നു എന്ന് ഏതാനും മാസം മുന്‍പ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭാവന തുറന്ന് പറഞ്ഞിരുന്നു.
വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് ഭാവന താമസമാക്കിയിരിക്കുന്നത്. അഭിനയത്തില്‍ നടി ഇപ്പോള്‍ അത്ര സജീവമല്ല. എന്നാല്‍ സോഷ്യല്‍ ലോകത്ത് താരം സജീവമാണ്. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. 2018 ജനുവരി 22നാണ് ഭാവന വിവാഹിതയായത്. കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനാണ് ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.