പ്രിയപ്പെട്ടവളെ നിനക്ക് ജന്മദിനാശംസകൾ! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് പ്രിയതാരങ്ങൾ!

ഭാവന മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ്. താരം വിവാഹിതയായതിന് ശേഷം മലയാളത്തിൽ അത്ര സജീവമല്ല. എന്നാൽ ഭാവന ഇപ്പോൾ കന്നഡ സിനിമകളിൽ വളരെ സജീവമായുണ്ട്. 2018ലായിരുന്നു ഭാവനയുടെ വിവാഹം. ഒരുപാട് നാളത്തെ പ്രണയത്തിനൊടുവിലാണ് നടി വിവാഹിതയാകുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ കന്നട നടനും നിർമ്മാതാവുമാണ്. ഒരുപാട് ആരാധകരുള്ള നടിയായതുകൊണ്ടുതന്നെ ഭാവനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംക്ഷയാണ്. ഭാവന സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ്.

ഇപ്പോളിതാ ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങൾ. സുഹൃത്തുക്കളായ മഞ്ജു വാര്യർ, സംയുക്ത വർമ, ഗീതു മോഹൻദാസ് എന്നിവരാണ് ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. മൂവരും സമൂഹമാധ്യമങ്ങളിൽ താരത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളെ നിനക്ക് ജന്മദിനാശംസകൾ, ലവ് യു ഫോറെവർ, എന്നാണ് മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഒരു രാജ്ഞി ജനിക്കുന്നതല്ല, അവൾ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകൾ ഭാവ്സ്, സംയുക്തവർമയും തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ചു.

ഭാവനയും നവീനും അടുത്തിടെയാണ് മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. കന്നഡയിലാണ് ഇപ്പോൾ ഭാവനയുടെ അധികം ചിത്രങ്ങളും. ഇൻസ്‌പെക്ടർ വിക്രം ആണ് നടിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. 96ന്റെ കന്നഡ പതിപ്പായ 99ൽ തൃഷയുടെ വേഷത്തിൽ ഭാവനയായിരുന്നു അഭിനയിച്ചത്. ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ.കോം തുടങ്ങിയവയാണ് ഭാവനയുടെ പുതിയ സിനിമകൾ.

Related posts