നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രമാണ് താരം ഒടുവിൽ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയിൽ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.
ഒരിടവേളയ്‌ക്ക് മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. റാണിയാണ് താരം പ്രധാന വേഷത്തിൽ എത്തി റിലീസ് ചെയ്യാനുള്ള അടുത്ത സിനിമ. സംവിധായകൻ ശങ്കർ രാമകൃഷ്‍ൻ ഒരുക്കുന്ന ചിത്രമാണ് റാണി. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അഭിനയത്തിനിടയിൽ മമ്മൂട്ടി കരയുന്നത് കാണുമ്പോൾ സങ്കടം വരുമെന്നാണ് നടി ഭാവന പറയുന്നത്. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണെന്നും എന്നാൽ ചിലർ കരയുമ്പോൾ നമുക്ക് അത് സിനിമയാണെന്ന് ബോധ്യമുണ്ടാകുമെന്നും നടി പറയുന്നു.
നടിയുടെ വാക്കുകൾ ഇങ്ങനെ. സാധാരണ ഞാൻ ജീവിതത്തിൽ കരയുന്നത് എങ്ങനെയാണോ അത് പോലെയാകും സിനിമയിലും കരയുക. എനിക്ക് എന്നെ ജഡ്‍ജ് ചെയ്യാനാകില്ല. പക്ഷേ, എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്പോൾ ഭയങ്കര കരച്ചിൽ വരും. ചിലർ കരയുമ്പോൾ നമുക്കും വിഷമമാകും. ചിലർ കരയുമ്പോൾ നമുക്ക് പ്രേത്യേകിച്ചൊന്നും തോന്നാറുമില്ല. ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകൾ ഉണ്ട്. കാരണം ചിലരുടെ കരച്ചിൽ കാണുമ്പോൾ സിനിമയാണ് എന്നത് മറന്നുപോകുകയും, അത് കണ്ട് ഭയങ്കര സങ്കടം വരുകയും ചെയ്യും. അത് ചില അഭിനേതാക്കളുടെ കഴിവാണ്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോൾ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്. അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയിൽ ഉള്ളയാളായതിനാൽ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും നമ്മുക്ക് വിഷമമുണ്ടാകുകയാണെങ്കിൽ അത് ആ അഭിനേതാവിന്റെ കഴിവാണ്