അന്ന് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാവന!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017 ൽ പുറത്തിറങ്ങിയ ആദം ജോൺ എന്ന ചിത്രമാണ് താരം ഒടുവിൽ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയിൽ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.

ഇപ്പോഴിതാ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെ കുറിച്ചും പിന്നീട് അതിൽ നിന്ന് പിന്മാറിയതിനെ കുറിച്ചും ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കുറേക്കാലം മുന്നേ തനിക്കൊരു പ്രേമം ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അതിന് താൽപര്യമുണ്ടായില്ല. അന്ന് തനിക്ക് ഒരു 20, 21 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. അയാളുമായുള്ള പ്രായ വ്യത്യാസം ഒക്കെ ആയിരുന്നു മാതാപിതാക്കളുടെ പ്രശ്‌നം. എങ്ങനെ അവരെ കൊണ്ട് സമ്മതിപ്പിക്കും എന്നായിരുന്നു തന്റെ ചിന്ത.

അങ്ങനെയാണ് ആത്മഹത്യ ചെയ്ത് നോക്കിയാലോ എന്ന് ചിന്തിച്ചത്. സിനിമയിലൊക്കെ അങ്ങനെയായതുകൊണ്ട് അവർ സമ്മതിക്കുമെന്നാണ് താൻ വിചാരിച്ചതെന്നും ഭാവന പറഞ്ഞു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്. അത് ഒരു രസകരമായ സംഭവമാണ് എന്ന് പറഞ്ഞാണ് ഭാവന തുടങ്ങിയത്. പക്ഷേ പിന്നീട് എങ്ങനെ മരിക്കും എന്നായിരുന്നു തൻ്റെ ചിന്ത. മരിക്കാനുള്ള പേടി വന്നു. അപ്പോൾ പിന്നെ താൻ കരുതി കത്തി എടുത്ത് ഞരമ്പ് മുറിക്കാം. അതാണലോ കൂടുതൽ കാണുന്നത്. അതിന് വേണ്ടി താൻ അടുക്കളയിലേക്ക് പോയി. അപ്പോൾ അമ്മ അവിടെ കൂർക്ക നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു. തനിക്കാണേൽ കൂർക്ക മെഴുക്കുവരട്ടി ഭയങ്കര ഇഷ്ട്ടമാണ്. പൊതുവെ തൃശ്ശൂർക്കാർക്ക് ഇഷ്ടമാണ്. കത്തി എടുക്കാൻ വന്ന ഞാൻ അമ്മയോട് എന്തിനാ കൂർക്ക ശരിയാക്കുന്നെ എന്ന് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു നാളെ ഉണ്ടാക്കാൻ ആണെന്ന്. അതോടെ തന്റെ മനസ് മാറി. എങ്കിൽ നാളെ അത് കഴിച്ചിട്ട് ആവാം ആത്മഹത്യ എന്ന് കരുതി. അങ്ങനെ കൂർക്ക തന്റെ ജീവൻ രക്ഷിച്ചുവെന്നും ഭാവന പറഞ്ഞു.

Related posts