സൗഹൃദദിനത്തിൽ സുഹൃത്തുക്കൾക്ക് ഒരായിരം ഉമ്മകൾ നൽകി ഭാവന!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017 ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.

ഇപ്പോഴിതാ ഫ്രണ്ട്ഷിപ്പ് ഡേയിൽ താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിലാകെ ട്രെൻഡിംഗ്. ഒരായിരം ഉമ്മകളും ഒരായിരം കെട്ടിപ്പിടുത്തങ്ങളും കൂട്ടുകാർക്കോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു നടി ഭാവന ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ആണിത്. ഫ്രണ്ട്ഷിപ് ഡേയിൽ താരത്തിന്റെ പോസ്റ്റ്‌ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.


നിരവധി കൂട്ടുകാർ നടി ഭാവക്ക് ഉണ്ട്. ഫ്രണ്ട്ഷിപ് ഡേയിൽ നടിയുടെ പോസ്റ്റ്‌ ആരാധകർ ഏറ്റെടുത്തിരികയാണ്. തന്റെ ജീവിതത്തിലെ മോശം സമയത്ത് കുടുംബത്തോടൊപ്പം സിനിമ മേഖലയിലെ അനവധി കൂട്ടുകാർ കൂടെ നിന്നിട്ടുണ്ടെന്നും അതു കൊണ്ടാണ് താൻ പിടിച്ചു നിന്നതെന്നും ഭാവന മുമ്പ് പറഞ്ഞിട്ടുണ്ട്. ചിത്രത്തിൽ നടിമാരായ ശില്പ ബാല, മൃദുല വാരിയർ തുടങ്ങുയവരാണ് ഉള്ളത്.

Related posts