ചുവപ്പിൽ അതിസുന്ദരിയായി ഭാവന! വൈറലായി ചിത്രങ്ങൾ!

നമ്മൾ എന്ന കമൽ ചിത്രത്തിൽ പരിമളം എന്ന വേഷത്തിൽ മലയാള സിനിമയിലേക്ക് എത്തിയ താരമാണ്‌ ഭാവന. പിന്നീട് തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി ഭാവന മാറി. മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാവന ഇതിനോടകം തന്നെ വേഷം ഇട്ടു കഴിഞ്ഞു. 2017 ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് താരം ഒടുവില്‍ വേഷമിട്ട മലയാള സിനിമ. വിവാഹ ശേഷം കന്നഡ സിനിമയില്‍ സജീവമാണ് താരമിപ്പോൾ. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.


ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ള താരമാണ് ഭാവന. വേറിട്ട തന്റെ കളര്‍ഫുള്‍ ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട് . ഭാവന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് . ചുവപ്പ് നിറത്തിലുള്ള ഗൗണണിഞ്ഞാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. എന്തായാലും ഭാവനയുടെ പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഈ അടുത്താണ് താന്‍ മലയാള ചിത്രത്തിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് നടി പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടി ഭാവനയും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ ഭാവനയുടെ നായകനാകുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു.

Related posts