എന്തൊരു തിരിച്ചുവരവാണ് നവ്യാ! നവ്യയെ പ്രശംസിച്ച് ഭാവന!

മലയാള സിനിമയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമാണ് ഒരുത്തി. നവ്യ നായർ നായികയാകുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരുത്തീയിലെ സിനിമയിലെ നവ്യ നായരുടെ പ്രകടനത്തെ പ്രശംസിച്ച് ഭാവന. സിനിമ കണ്ടുവെന്നും മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന് നവ്യ ഒരിക്കൽ കൂടെ തെളിയിച്ചുവെന്ന് ഭാവന പറയുന്നു. ഒരുത്തീ കണ്ടു. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായരെ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു. എന്തൊരു തിരിച്ചുവരവാണ് നവ്യാ. നമ്മുടെ ഇഡ്‌ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് നീയെന്നതിൽ ഒരു തർക്കവുമില്ല. വിനായകൻ, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. വി കെ പ്രകാശ് എന്ന സംവിധായകന് പ്രശംസ അറിയിക്കുന്നു. ഇത് തീർച്ചായായും കാണേണ്ട സിനിമയാണ്’, ഭാവന പറഞ്ഞു.

സിനിമയുടെ സംവിധായകൻ വി കെ പ്രകാശ്, നടന്മാരായ സൈജു കുറുപ്പ്, വിനായകൻ എന്നിവരെയും ഭാവന ഇൻസ്റ്റാഗ്രാമിലൂടെ പ്രശംസിച്ചു. നവ്യ നായരും ഭാവനയുടെ വാക്കുകൾക്ക് നന്ദി അറിയിച്ചിട്ടുണ്ട്.മാർച്ച് 11നായിരുന്നു ഒരുത്തീ റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ സിനിമയിൽ എത്തിയത്.

ഒരു സാധാരണ സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അതേമയം സിനിമയുടെ രണ്ടാം ഭാഗവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംവിധായകൻ വി കെ പ്രകാശ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആദ്യ ഭാഗത്തിൽ രാധാമണി എന്ന കഥാപാത്രത്തിന്റെ അതിജീവനം ആയിരുന്നു പറഞ്ഞതെങ്കിൽ രണ്ടാം ഭാഗത്തിൽ അവരുടെ പോരാട്ടമായിരിക്കും വിഷയമെന്ന് അദ്ദേഹം അറിയിച്ചു. പോരാട്ടം ആരംഭിക്കുന്നതേയുള്ളു. അതാണ് ഒരുത്തീ നമ്പർ ടു. രാധാമണി പോരാടുകയാണ്. അതിന് പൊലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയുമുണ്ട്. വിനായകന്റെ കഥാപാത്രത്തെ അൽപ്പം വിധേയത്വമുള്ള തരത്തിലാണ് നമ്മൾ ഒരുക്കിയത്. അതേ രീതിയിൽ തന്നെ നമ്മൾ ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകും. നേരത്തെ അതിജീവനം ആണ് കണ്ടതെങ്കിൽ രാധാമണിയുടെ പോരാട്ടം തന്നെയാണ് നമ്മൾ കാണാൻ പോകുന്നത്, വി കെ പ്രകാശ് പറഞ്ഞു.

 

Related posts