ചിലര്‍ നിറുത്തിയിടത്തു നിന്ന് തുടങ്ങാന്‍! റോന്സന്റെ പോസ്റ്റ് ചർച്ചയാകുന്നു!!

2010 ല്‍ ഏഷ്യാനെറ്റിലെ വര്‍ഗം എന്ന സീരിയലിലൂടെയാണ് റോണ്‍സന്‍ അഭിനയത്തിലേക്ക് എത്തുന്നത്. എന്നാല്‍ 2016 ല്‍ ഭാര്യ എന്ന സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രമാണ് റോണ്‍സന്റെ ശ്രദ്ധേയമായ വേഷം. ഇതിന് ശേഷമാണ് കൂടുതല്‍ സീരിയലുകളില്‍ നടന്‍ സജീവമാവുന്നത്. അരയന്നങ്ങളുടെ വീട്, രാക്കുയില്‍ എന്നിങ്ങനെ മലയാളത്തിലും അതിന് പുറമേ തെലുങ്ക് സീരിയലിലുമൊക്കെ റോണ്‍സന്‍ അഭിനയിച്ചിരുന്നു.


രാക്കുയില്‍ സീരിയലിലെ റോയി അലക്‌സ് എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കവെയാണ് നടന്‍ റോണ്‍സന്‍ വിന്‍സെന്റ് പിന്മാറുന്നത്. വൈകാതെ ആ സീരിയല്‍ അവസാനിക്കുകയും ചെയ്തു. ഇപ്പോള്‍ പുതിയ പരമ്പരയുടെ ഭാഗമാവുകയാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് അതിന് ക്യാപ്ഷനായാണ് റോണ്‍സന്‍ പുതിയ പരമ്പരയുടെ ഭാഗമാകുന്നതിനെ കുറിച്ച് പറഞ്ഞത്.

പുതിയ സീരിയലില്‍… പുതിയ വേഷത്തില്‍… പുതിയ ഭാവത്തില്‍… ചിലര്‍ നിറുത്തിയിടത്തു നിന്ന് തുടങ്ങാന്‍… തിങ്കള്‍ മുതല്‍ – വെള്ളി വരെ 8:30 ന് എന്നാണ് റോണ്‍സന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. മാത്രമല്ല പുതിയ ഗെറ്റപ്പിലുള്ള താരത്തിന്റെ ഫോട്ടോയും പങ്കുവെച്ചിരുന്നു. ഇതോടെ ഏത് സീരിയലിലാണ് നടന്‍ അഭിനയിക്കാന്‍ പോവുന്നത് എന്ന ചോദ്യം ഉയര്‍ന്ന് വന്നു.

 

 

Related posts