ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരനിറവിൽ തലൈവർ.!

ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ തമിഴകത്തിന്‍റെ തലൈവർ രജിനികാന്തിന് ലഭിച്ചു. ഈ പുരസ്‌കാരത്തിന് രജിനികാന്ത് അര്‍ഹനായതായി അറിയിച്ചത് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ആണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ മികച്ചനടന്മാരില്‍ ഒരാളായ ഇതിഹാസതാരം രജിനികാന്തിന് 2019ലെ 51ാം ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം നല്‍കുന്നത് വളരെ സന്തോഷത്തോട് കൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടനും തിരക്കഥാകൃത്തും നിര്‍മാതാവും ഉള്‍പ്പെടെ പല മേഖലകളിലുമുള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നല്‍കുന്നതെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Rajinikanth to launch television channel

അതോടൊപ്പം തന്നെ അദ്ദേഹം അവാർഡ് നിര്‍ണ്ണയിച്ച ജൂറിയെ അഭിനന്ദിച്ചിട്ടുമുണ്ട്. മന്ത്രി നന്ദി അറിയിച്ചിരിക്കുന്നത് ആശാ ഭോസ്‍ലെ, സുഭാഷ് ഘായ്, മോഹൻലാൽ, ശങ്കര്‍ മഹാദേവൻ, ബിശ്വജീത്ത് ചാറ്റര്‍ജി എന്നിവര്‍ക്കാണ്. രജിനികാന്ത് സിനിമാലോകത്തേക്ക് എത്തിയത് ബസ് കണ്ടക്ടറായി ജോലി ചെയ്ത ശേഷം 1975 ലാണ്. ആദ്യമായി അഭിനയിച്ച ചിത്രം അപൂര്‍വ രാഗങ്ങള്‍ ആണ്. ശേഷം ഇതുവരെ അദ്ദേഹം 160ലേറെ സിനിമകളിൽ അഭിനയിച്ചു. ദര്‍ബാര്‍ എന്ന എആര്‍ മുരുകദാസ് സംവിധാനം ചെയ്ത സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത് അണ്ണാത്തെ എന്ന ചിത്രമാണ്. രജിനികാന്ത് തെന്നിന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന പന്ത്രണ്ടാമത്തെയാളാണ്. മുമ്പ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഇതിഹാസ താരങ്ങളായ ഡോ രാജ്കുമാർ, അക്കിനേനി നാഗേശ്വർ റാവു, കെ ബാലചന്ദ്രൻ, ശിവാജി ഗണേശൻ തുടങ്ങി നിരവധി പ്രമുഖർ നേടിയിട്ടുണ്ട്. രജിനികാന്തിനെ രാജ്യം പദ്മഭൂഷണും പദ്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.

Raaga.com: 01/26/16

Related posts