ഭാമയുടെ മകൾക്ക് ഇന്ന് ഒന്നാം പിറന്നാൾ ; കുഞ്ഞിന്റെ മുഖമൊന്നു കാണാൻ കൊതിച്ച് ആരാധകർ…

BY AISWARYA

മകളോടൊപ്പം  ഉള്ള വീഡിയോ പങ്കുവെച്ച് ഭാമ. ഇന്ന് മകൾക്ക് ഒന്നാം പിറന്നാൾ എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് മകളെ എടുത്തു നിൽക്കുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാൻ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകർ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, അടുത്തിടെ മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല.

https://www.instagram.com/reel/CW8p92dBbl4/?utm_source=ig_web_copy_link

ആദ്യ പിറന്നാൾ ദിനത്തിലെങ്കിലും ഭാമയുടെ പൊന്നോമയുടെ മുഖം കാണാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ആരാധകർ. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാമ.

Related posts