നിവേദ്യം എന്ന ചിത്രത്തലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അഭിനേത്രിയാണ് ഭാമ. ആദ്യ ചിത്രത്തിലൂടെ തന്നെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ശേഷം താരം തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. അരുൺ ജഗദീഷുമായുള്ള വിവാഹത്തോടെ താരം അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്.
ഇപ്പോളിതാ ഇവരുടെ അഭിമുഖമാണ് വൈറലാവുന്നത്. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടായേക്കുമെന്ന് ഡോക്ടർ പറഞ്ഞ് തന്നിരുന്നു. ഗർഭകാലം ആസ്വദിക്കണമെന്നാണ് പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ തനിക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. പിന്നെ കുഞ്ഞ് വന്ന് കഴിഞ്ഞാൽ നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വെക്കേണ്ടി വരുമെന്നത് ശരിയാണ്. എന്ന് കരുതി മുഴുവനായി മാറ്റിവെക്കേണ്ട ആവശ്യമില്ല. ഇടയ്ക്ക് നമ്മുടെ ഇഷ്ടങ്ങൾക്കും സമയം കൊടുക്കണം.
ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത് പോലും അതിന് വേണ്ടിയാണ്. അതുപോലെ സോഷ്യൽ മീഡിയയിൽ ആക്ടീവാകുകയും ചെയ്തു. ഒരു ഷെല്ലിൽ നിന്നും പുറത്ത് വന്നിരിക്കുകയാണ്. അമ്മ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാനിത് ഏറെ ആസ്വദിക്കേണ്ട സമയമാണ്. വളരെ അപൂർവ്വമായിട്ടാണ് ഭാമ മകളുടെ ഫോട്ടോസ് പുറത്ത് വിടാറുള്ളു. പലപ്പോഴും ക്യാമറക്കണ്ണുകളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്താനാണ് നടി ശ്രമിച്ചിട്ടുള്ളത്. പൊതുപരിപാടികളിലേക്കോ മറ്റോ കുഞ്ഞുമായി ഭാമ ഇതുവരെ വന്നിട്ടില്ല. അതേ സമയം മകൾ വന്നതോടെ തൻ്റെയും ഭർത്താവിൻ്റെയും ജീവിതം കൂടുതൽ പ്രകാശമായെന്നാണ് നടി പറയുന്നത്. അവളെ ആദ്യമായി കൈയിൽ എടുത്തപ്പോൾ എന്റെ ഈ ലോകം മുഴുവൻ മാറി പോയത് പോലെയാണ് എനിക്ക് തോന്നിയത്. വളർന്ന് വരുമ്പോൾ അവളെ കാണിക്കാനായി ചില ഓർമ്മകൾ സൂക്ഷിക്കുകയാണെന്ന്.