നിവേദ്യം എന്ന ചിത്രത്തലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അഭിനേത്രിയാണ് ഭാമ. ആദ്യ ചിത്രത്തിലൂടെ തന്നെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. ശേഷം താരം തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. അരുൺ ജഗദീഷുമായുള്ള വിവാഹത്തോടെ താരം അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. മകളുടെ ചില വിശേഷങ്ങളൊക്കെ ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചെങ്കിലും കുഞ്ഞിന്റെ ചിത്രം ഇതുവരെയും പോസ്റ്റ് ചെയ്തിരുന്നില്ല, ഇപ്പോഴിതാ, ഭാമയുടെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയുടെ മനം കവരുന്നു. ഗൗരി എന്നാണ് മകൾക്ക് ഭാമ പേരിട്ടിരിക്കുന്നത്. ഭാമയപ്പോലെതന്നെ ക്യൂട്ടാണ് മകളെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
കഴിഞ്ഞ ദിവസം മകളോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മകളുടെ ഒന്നാം പിറന്നാളിന്റെ സന്തോഷം താരം പങ്കുവച്ചിരുന്നു. മൈ ബേബി ഗേൾ ബർത്ഡേ ബാഷ് 2 എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
2021 മാർച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടാണ് മകൾ ജീവിതത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ‘മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് പുതിയ അതിഥി ജനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.