ഭാഗ്യലക്ഷ്മി മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമാണ് . മലയാള സിനിമയിലെ പല മുന്‍നിര നായികമാര്‍ക്കും ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി ആയിരുന്നു. ബിഗ് ബോസ് മത്സരാർഥിയായും താരം എത്തിയിരുന്നു.
തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ആശുപത്രിയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം ചേർത്തിരുന്നു. എച്ച് 1 എൻ 1 പനി ബാധിച്ചിരിക്കുകയാണ് ഭാഗ്യ ലക്ഷ്മിയ്‌ക്ക്.
വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. എന്നായിരുന്നു ചിത്രത്തിനൊപ്പം ഭാഗ്യലക്ഷ്മി കുറിച്ചത്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകൾ. അതേസമയം പല സെലിബ്രിറ്റികൾക്കും പനി ബാധിച്ചു കഴിഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും, സൂര്യ ഇഷാനും പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാണ്. നടി രചന നാരയണൻ കുട്ടിയും പനി ബാധിച്ച് ആശുപത്രിയിൽ ആയിരുന്നു.