കട്ടയ്ക്ക് കൂടെ ഉണ്ടാവണേ എന്ന് ആരാധകരോട് ബീന ആന്റണി!!

ബീന ആന്റണി മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. സിനിമാമേഖലയിലും മിനിസ്‌ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. ബീനയുടെ ഭർത്താവായ മനോജും മലയാളികൾക്ക് സുപരിചിതനാണ്. ഇരുവർക്കും ആരോമൽ എന്ന് പേരുള്ള ഒരു മകനുണ്ട്. പരമ്പരകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് താരം തന്റെ അഭിനയമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ബീനയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാൻ ഒരുപാട് ആരാധകരാണ് കാത്തിരിക്കുന്നത്. തന്റെ സന്തോഷങ്ങളും വിഷമങ്ങളും ബീന ആന്റണി തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എല്ലാ സാഹചര്യത്തിലും തന്റെ കൂടെ നിൽക്കുന്ന ആരാധകർക്ക് നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് താരം എത്താറുണ്ട്.

ഓണത്തോടനുബന്ധിച്ച് ബീന നടത്തിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ബീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ജീവിതത്തിലെ ഇനിയുള്ള വഴികൾ കുറച്ചു കുഴികൾ കൂടുതൽ ആണല്ലോ എന്റെ ഈശ്വരാ…കൂടെ കട്ടയ്ക്ക് ഉണ്ടാവണേ… എന്നാണ് കാറിലിരിക്കുന്ന ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. എന്നാൽ താരമെന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകരുടെ ചിന്ത. ജീവിതത്തിലെ എന്തെങ്കിലും കാര്യങ്ങളാണോ താരം സൂചിപ്പിക്കുന്നത്, അതോ മറ്റെന്തിങ്കിലുമാണോ എന്ന സംശയത്തിലാണ് ആരാധകർ.

എന്തായാലും ബീനയുടെ പുതിയ പോസ്റ്റ് ചർച്ചയായി കഴിഞ്ഞു. 90കളുടെ തുടക്കത്തിൽ ദൂരദർശനിലെ സീരിയലിൽ അഭിനയിച്ചിരുന്നു ബീന ഇതിനിടെയാണ് മനോജുമായി പ്രണയത്തിലാവുന്നത്. മനോജിനെ കാണുന്നതിനു മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ബീന പറഞ്ഞിരുന്നു, അത് കുറെ നാളത്തെ പ്രണയമായിരുന്നു എന്നാൽ അയാൾ ചതിക്കുകയാണെന്ന് മനസ്സിലായതോടെ അതിൽ നിന്ന് പിന്തിരിഞ്ഞു. ഇതിനുശേഷമാണ് മനോജുമായി പ്രണയത്തിൽ ആകുന്നത്.

Related posts