ബീന വീണ്ടും അമ്മയായി. വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചോ?.മനസ്സ് തുറന്ന് താരം!

ബീന ആന്റണി മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. സിനിമാമേഖലയിലും മിനിസ്‌ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. ബീനയുടെ ഭർത്താവായ മനോജും മലയാളികൾക്ക് സുപരിചിതനാണ്. ഇരുവർക്കും ആരോമൽ എന്ന് പേരുള്ള ഒരു മകനുണ്ട്. പരമ്പരകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് താരം തന്റെ അഭിനയമികവ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ബീനയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാൻ ഒരുപാട് ആരാധകരാണ് കാത്തിരിക്കുന്നത്. തന്റെ സന്തോഷങ്ങളും വിഷമങ്ങളും ബീന ആന്റണി തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എല്ലാ സാഹചര്യത്തിലും തന്റെ കൂടെ നിൽക്കുന്ന ആരാധകർക്ക് നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് താരം എത്താറുണ്ട്.

ഇപ്പോഴിത ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ബീനയും മനോജും, ഞങ്ങൾ ഒരു കല്യാണത്തിന് പോവുകയാണ്. മൗനരാ​ഗത്തിലെ ബീനയുടെ മരുമോൻ ജിത്തുവിന്റെ ഒറിജിനൽ കല്യാണത്തിനാണ് പോകുന്നത്. അതിനിടയിലാണ് ഇക്കാര്യം നിങ്ങളോട് പറയുന്നത്. ബീന വീണ്ടും അമ്മയായി എന്ന് കേട്ടപ്പോൾ‌ നിങ്ങളിൽ ഒരുപാട് പേർക്ക് സന്തോഷമായി കാണുമെന്ന് എനിക്കറിയാം. ചിലരൊക്കെ ഈ വയസാം കാലത്ത് ബീന വീണ്ടും അമ്മയായോ എന്ന് തോന്നിയേക്കാം. വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചോ?.

എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. അമ്മയായിയെന്ന് പറഞ്ഞത് കേട്ട് നിങ്ങൾ തെറ്റിദ്ധരിക്കേണ്ട. ബീന അമ്മ വേഷം ചെയ്യുന്ന ആവണിയെന്ന സീരിയൽ സംപ്രേഷണം തുടങ്ങാൻ പോവുകയാണ്. അതിന്റെ സന്തോഷം പങ്കുവെക്കാനാണ് വന്നത്. ആവണിയെന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയായ രോഹിണിയായിട്ടാണ് ബീന അഭിനയിക്കുന്നത്. സീരിയലിൽ ബീനയ്ക്ക് മൂന്ന് ആൺകുട്ടികളാണ്. അമ്മയായി പലവട്ടം അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ പലവട്ടം അമ്മയായി. യഥാർഥ ജീവിതത്തിലും ഒരു തവണ അമ്മയായി. ഒരെണ്ണത്തിനെയാണ് ദൈവം തന്നത്. ഞങ്ങളുടെ ശങ്കരു. സീരിയലിൽ ഞങ്ങൾക്ക് ഇഷ്ടംപോലെ മക്കളെ കിട്ടി. എനിക്ക് പെൺമക്കളില്ലാത്ത വിഷമം മാറിയത് മഞ്ഞുരുകും കാലം സീരിയൽ ചെയ്ത ശേഷമാണ്. ജാനിക്കുട്ടിക്കാണ് ആ സ്നേഹം കൊടുത്തത്. ശേഷം പിന്നെ നിരവധി തവണ വലിയ മക്കളുടെ അച്ഛനായും അഭിനയിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഞങ്ങൾ‌ക്ക് ദൈവം തന്നൊരു ഭാ​ഗ്യം. ആവണി സീരിയലിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ഇപ്പോൾ ഈ വീഡിയോ ചെയ്തത്. നവംബർ 21ന് 9.30ക്കാണ് ആവണി സീരിയലിന്റെ സംപ്രേഷണം ആരംഭിക്കുന്നത്. പ്രൈം ടൈമിലുള്ള സീരിയലുകാർക്ക് നെഞ്ചിടിപ്പായിരിക്കും വേൾഡ് കപ്പ് തുടങ്ങിയതിനാൽ.

Related posts