സീരിയൽ താരം കാർത്തിക്കിന്റെ കോളറിൽ പിടിച്ച് ബീന ആന്റണി! വൈറലായി വീഡിയോ!

ബീന ആന്റണി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ ഒരു താരമാണ്. കഴിഞ്ഞ മുപ്പത് വർഷമായി താരം സീരിയലുകളിലും സിനിമയിലും നിറസാന്നിധ്യമാണ്. താരം അഭിനയത്തിന് തുടക്കം കുറിക്കുന്നത് ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ്. ശേഷം ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീന പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. കൂടാതെ ഓമനത്തിങ്കൾ പക്ഷി, മായാസീത, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. 2003 ലാണ് ബീന ആന്റണിയും നാടനായ മനോജ്‌ കുമാറും വിവാഹിതരാവുന്നത്. മനോജ് കുമാറും പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ്. സോഷ്യൽ മീഡിയയിൽ ഇരുവരും വളരെ സജീവമാണ്. യൂട്യൂബ് ചാനലിലൂടെയും താരങ്ങൾ പ്രേക്ഷകർക്കുമുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ബീന ആന്റണി ഇപ്പോൾ അഭിനയിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലാണ്. സോഷ്യൽ മീഡിയ പേജുകളിലൂടെ ഇപ്പോൾ വൈറലാവുന്നത് സീരിയൽ ചിത്രീകരണത്തിനിടയിൽ നിന്നുള്ള ബീനയുടെ രസകരമായൊരു വീഡിയോ ആണ്. മൗനരാഗത്തിൽ ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ കാർത്തിക് പ്രസാദാണ് വീഡിയോ പുറത്ത് വിട്ടത്.

ബീന ആന്റണി കാർത്തിക്കിന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് താക്കീത് ചെയ്യുന്നതും വഴക്ക് പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. എന്നാൽ തമാശയ്ക്ക് വേണ്ടി സെറ്റിലെ ഇടവേളയിൽ പകർത്തിയ വീഡിയോ ആയിരുന്നു ഇത്. കല്യാൺ എടുത്ത സെൽഫി വീഡിയോ ആയിരുന്നത്. ഈ വീഡിയോയ്ക്ക് ഇടയിൽ നടിമാരായ ശ്രീശ്വത, ജെലീന, സബിത നായർ എന്നിവർ സെൽഫി എടുക്കുന്നതും കാണാം. നിമിഷനേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

Related posts