ഷാംപൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

മുഖം പരിപാലിക്കുന്ന പോലെ തന്നെ മുടിയും പരിപാലിക്കുന്നവർ ആണ് ഏറെ.. ഭംഗിയുള്ള മുടി ആരുടെയും ആഗ്രഹമാണ്. താളിയും കാച്ചിയ എണ്ണയും മാറി ഇപ്പൊ ഷാമ്പൂ, ഹെയർ കണ്ടീഷണർ ഹെയർ സിറം എന്നൊക്കെ ആയി. എന്നാൽ ഇത് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചു ആർക്കും ധാരണയില്ല. പരസ്യങ്ങൾ കണ്ടു ഏത് പ്രൊഡക്ട് വാങ്ങിയാലും അതിലെ രാസവസ്തുക്കൾ മുടിയ്ക്കും ശിരോ ചർമത്തിനും ദോഷമുണ്ടാക്കും എന്നത് മറന്നു പോകുന്നു.
വിവിധ തരത്തിലുള്ള ഷാമ്പൂവും ഹെയർ കണ്ടീഷണറും വാങ്ങി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്.

മുടിയിലും തലയോട്ടിയിലും നന്നായി വെള്ളം നനച്ച ശേഷം മാത്രം അവ ഉപയോഗിക്കുക. പലരും മുടി അധികം നനയ്ക്കാതെ തന്നെ ഷാമ്പൂ ഇട്ട് പതപ്പിക്കും. ഇത് മുടിയ്ക്ക് വളരെ ദോഷം ചെയ്യും.ഷാമ്പൂ കയ്യിൽ ആക്കി തിരുമ്മി അത് തലയിൽ എല്ലായിടത്തും ഒരുപോലെ ആവുന്ന തരത്തിൽ ഉപയോഗിക്കുക. ധാരാളം ഷാമ്പൂ ഉപയോഗിച്ചാൽ അത് ശിരോ ചർമത്തിന് ദോഷം ചെയ്യും. ഷാമ്പൂ മുടിയിലും തലയോട്ടിയിലും നേരിട്ട് ഉപയോഗിക്കാതിരിക്കുക.
എണ്ണ മയമുള്ള മുടി ഉള്ളവർ ഷാമ്പൂവിൽ ഉപ്പ് ചേർത്തു തേക്കുന്നത് നല്ലതാണ്. എണ്ണമയമില്ലാത്തവർക്കും ഉപയോഗിക്കാം.

മുടിയിൽ ഷാമ്പൂ ഉപയോഗിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് കഴുകി കളയലും. രാസ വസ്തുക്കൾ നിറഞ്ഞ ഷാമ്പൂ അധിക സമയം തലയിൽ വെയ്ക്കുന്നത് നല്ലതല്ല. നന്നായി വെള്ളം ഉപയോഗിച്ചു തല കഴുകി വൃത്തിയാക്കുക. ഷാമ്പൂ തലയിൽ തങ്ങി നിൽക്കുന്നത് മുടി കൊഴിച്ചിലിനും, താരൻ പ്രശ്നത്തിനും കാരണമാകും. തല കഴുകുമ്പോൾ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. തണുത്ത വെള്ളം കൊണ്ട് മാത്രമേ മുടിയിലെ ഷാമ്പൂ , കണ്ടീഷണർ കഴുകിക്കളയാൻ പാടുള്ളൂ. ഇല്ലേൽ വിപരീത ഫലം ഉണ്ടാകും.
ഷാമ്പൂ ഉപയോഗിക്കാതിരിക്കാൻ ആർക്കും കഴിയില്ല. എന്നാൽ സ്ഥിരമായുള്ള ഷാമ്പൂ ഉപയോഗം ഒഴിവാക്കുക. ഇടയ്ക്ക് മാത്രം ഷാമ്പൂ ഉപയോഗിക്കുക. ഷാമ്പൂ വാങ്ങുമ്പോൾ സൾഫേറ്റ് ഫ്രീ ഷാമ്പൂ വാങ്ങിക്കാൻ ശ്രദ്ധിക്കുക. പ്രകൃതിദത്ത ഷാമ്പൂ ആയിരിക്കും കൂടുതൽ ഉപയോഗപ്രദം

Related posts