മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നുള്ളത് ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ നമ്മളിൽ പലരും മറന്നു പോകുന്നു. രാസവസ്തുക്കൾ അടങ്ങിയ പലതരം ക്രീമുകളും ഉപയോഗിച്ച് നാം സ്വയം നമ്മുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നു. എന്നാൽ പരമ്പരാഗതമായ രീതിയിൽ നമ്മുക്ക് നമ്മുടെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം.
മുഖം മിനുക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. മുഖക്കുരു ഉള്ളവർ മുട്ട, കൊഴുപ്പുകൾ, തൈര്, പുളി, ഉപ്പ്, എരിവ് എന്നിവ നിയന്ത്രിക്കുക.
2. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുക.
3. ത്രിഫല കഷായം കൊണ്ട് മുഖം കഴുകുക.
4. കറ്റാർവാഴയും മഞ്ഞളും ചേർത്തരച്ച് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ നിയന്ത്രിക്കാൻ നല്ലതാണ്.
5. ആപ്പിൾ ജ്യൂസ് കുടിക്കുന്നത് മുഖകാന്തിയേകാൻ സഹായകമാകും.
ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഉറപ്പായും ഫലം ലഭിക്കും. ക്രീമുകൾ ഉപയോഗിക്കുന്നതിനു പകരം നമ്മുടെ വീട്ടിൽ ലഭിക്കുന്നവ ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം.