കൈകൾ സുന്ദരമാക്കാം ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ!

വരണ്ട ചർമം , മങ്ങിയ നഖം , നഖത്തിന് ചുറ്റും തൊലി ഇളകി പോകുന്നു, വരണ്ടതും കട്ടി ഉള്ളതുമായ ക്യൂട്ടിക്കിൾ എന്നിവ പരിഹരിക്കാൻ ഇതാ മാർഗങ്ങൾ.
നമ്മുടെ മുഖത്തിന് നൽകുന്ന അതേ പരിപാലനം കൈകൾക്കും നഖങ്ങൾക്കും നൽകാം.നഖത്തിന്റെ അടിയിലെ മാംസളമായ ഭാഗത്ത് സംഭവിക്കുന്ന മുറിവും ചതവും പല പ്രശ്നങ്ങൾക്ക് കാരണമാകും അതിനാൽ നഖം മുറിക്കുമ്പോൾ എപ്പോഴും സ്‌ട്രൈറ്റ് അക്രോസ് ആയി വേണം വെട്ടാൻ. നഖത്തിന് ചുറ്റുമുള്ള തൊലി പുറത്തു ചതവ് സംഭവിച്ചാൽ നഖത്തിന് നിര വ്യത്യാസം ഉണ്ടാകും. കൈകളിൽ എപ്പോഴും നനവ് തട്ടുന്നവർക്കും ഡിറ്റര്ജന്റ് അമിതമായി ഉപയോഗിക്കുന്നവർക്കും ഫംഗൽ അണുബാധയുണ്ടാകും.

നഖത്തിന് ചുറ്റുമുള്ള തൊലി കേടാകനുള്ള ഒരു കാരണം സ്ഥിരമായി ഉള്ള നെയിൽ പോളീഷിന്റെയും , റിമൂവറിന്റെയും ഉപയോഗമാണ്. റിമൂവറിലെ രാസ പദാർത്ഥങ്ങൾ ചർമ്മത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാൽ ചർമ്മം വരണ്ട് ഇളകി വരും. ഇങ്ങനെ സംഭവിക്കുന്നത് മൂലം വെള്ളം അകത്തേക്ക് പ്രവേശിച്ചു നീർക്കെട്ടും അണുബാധയും ഉണ്ടാകുന്നു. അതിനാൽ ക്യൂട്ടിക്കിൾ മുറിക്കാതെയും, കേട് പറ്റാതെയും സംരക്ഷിക്കുക. വിരലുകളും നഖവും മോയ്സചറൈസിംഗ് ക്രീം പുരട്ടുക. മൂർച്ചയുള്ള ഉപകരങ്ങൾ ഉപയോഗിക്കാതിരിക്കുക. ഉപകരണങ്ങൾ സ്റ്റെറിലയ്സ് ചെയ്യുക.

വരണ്ട ചർമ്മമുള്ളവർ നഖങ്ങളിലും വിരലുകളിലും ഓയിൽ മാനിക്യൂറും പരാഫിൻ വാക്സ് ട്രീറ്റ്‌മെന്റും ചെയ്യുന്നത് നല്ലതാണ്.
നഖങ്ങളുടെ തുടക്കത്തിലുള്ള മാംസളമായ ഭാഗത്തു ഓയിൽ മസാജ് ചെയ്യുന്നത് നഖങ്ങൾ പെട്ടെന്ന് വളരാൻ സഹായിക്കും.

Related posts