കണ്ണിനെ കുളിർയണിപ്പിക്കുന്ന മനോഹരി, ഇനിയയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

Iniya-4

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ഇനിയ. നിരവധി ചിത്രങ്ങളിലൂടെ മലയാള മനസ്സുകൾ കീഴ്ടക്കിയ താരം ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിൽ യാതൊരു തടസവും കാണിക്കാറില്ല. സോഷ്യല്‍ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അതീവ ഗ്ലാമറസ് ഗെറ്റപ്പിലാണ് ഇനിയ ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ചിത്രം പകര്‍ത്തിയത്.

Iniya
Iniya

ചിത്രം ഇതിനോടകം തന്നെ ഇൻറർനെറ്റിൽ തരംഗമായിരിക്കുകയാണ്.നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. വയലാര്‍ മാധവന്‍കുട്ടിയുടെ ഓര്‍മ്മ, ശ്രീഗുരുവായൂരപ്പന്‍ എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു.

Iniya 3
Iniya 3

പിന്നീട് ഡോ. ബിജുവിന്റെ സൈറ (2006), വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങള്‍ (2009), ഉമ്മ (2011) എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 2005-ല്‍ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോള്‍ മിസ് ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു.തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമാണ് ഇനിയ തമിഴില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട് 2011ല്‍ പുറത്തെത്തിയ വാഗൈ സൂഡാ വാ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഇനിയയെ തേടി എത്തിയത്.

Iniya2
Iniya2

ഇനിയ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങളാണ് അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തില്‍ എന്നിവ. ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചു. മാമാങ്കം ആണ് അവസാനം അഭിനയിച്ച ചിത്രം

Related posts