വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 13 ന് ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നത്. റെക്കോർഡുകൾ ഭേദിച്ച് മില്യൺ വ്യൂസ് ആണ് ട്രെയിലർ യൂടൂബിൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തമിഴ്‌നാട് മുസ്ലിം ലീഗ്. തമിഴ്‌നാട് മുസ്ലിം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് തമിഴ്‌നാട്ടിൽ രംഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റ് പ്രദർശനത്തിനെത്തിയാൽ അസാധാരണ സാഹചര്യത്തിലേക്കു അത് നയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. കുറുപ്പ് എഫ്‍ ഐ ആർ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ
ബീസ്റ്റിനും കുവൈറ്റിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.