ബീസ്റ്റിന് പൂട്ടിട്ട് കുവൈത്ത്! അതിനുള്ള കാരണം ഇത്!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. വിജയ് നായകനാകുന്ന ചിത്രം ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‍യ്‍ക്ക് ബീസ്റ്റ് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. സംവിധായകൻ ശെല്‍വരാഘവൻ, മലയാളി താരം ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഒരു മാളില്‍ തീവ്രവാദികള്‍ സാധാരണ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രൈലറിൽ കാണാന്‍ സാധിക്കുന്നത്.


ഇപ്പോഴിതാ ചിത്രത്തിന് ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ കുവൈറ്റിന്റെ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചിത്രത്തില്‍ കാണിക്കുന്നതാണ് ചിത്രം വിലക്കാന്‍ കാരണമെന്നാണ് വിവരം.

ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിക്കാനും സാധയതകളേറെയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്ഐആര്‍ തുടങ്ങിയ ചിത്രങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു.

Related posts